അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യയിൽ വിമാന യാത്രയ്ക്ക് ചെലവ് കൂടും; കാര്യമായ വര്‍ദ്ധനയ്ക്ക് തീരുമാനമെടുത്ത് എയര്‍ലൈന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിൽ മാര്‍ച്ച് മാസം 12ാം തീയതി മുതല്‍ ബുക്ക് ചെയ്യുന്ന വിമാനയാത്രകള്‍ക്കുള്ള ചെലവ് കൂടും. ഊര്‍ജമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൈക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും.

ഏവിയേഷന്‍ ഫ്യുവലിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതിന് പിന്നിലെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകള്‍ക്ക് പത്ത് ഡോളര്‍ വരെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ അധിക ബാദ്ധ്യതയാകും.

ഏവിയേഷന്‍ ഇന്ധനത്തിന്റെ വില കൂടുന്നത് ഓപ്പറേഷന്‍ കോസ്റ്റിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. ആകെ ചെലവിന്റെ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ധനത്തിന് വില വര്‍ദ്ധിക്കുമ്പോള്‍ സര്‍ചാര്‍ജ് കൂട്ടുകയല്ലാതെ പിടിച്ച് നില്‍ക്കാന്‍ മറ്റ് വഴികളില്ലെന്നാണ് കമ്പനികളുടെ വാദം. മാര്‍ച്ച് തുടക്കം മുതല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി കമ്പനി ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും ഇന്ധനസര്‍ചാര്‍ജ് പ്രഖ്യാപിച്ചേക്കും. നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കില്ല.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...