കേരള വാർത്തപ്രധാന വാർത്ത

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാലാ ബിഷപ്പ്; ബാർ ലൈസൻസുകൾക്കെതിരെ പ്രതിഷേധം

കോട്ടയം: സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ തുറക്കുന്നുവെന്നും ഫീസടച്ചാൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം ആരോപിച്ചു.

കെസിബിസിയും പാലാ മദ്യവിരുദ്ധസമിതിയും ചേർന്ന് പാലായിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കഴിഞ്ഞ പത്തുവർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു. ഫീസ് കൊടുത്താൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാണ്, ബിഷപ്പ് പറഞ്ഞു.

സർക്കാരിന്റെ കയ്യിലാണ് അധികാരമുള്ളതെന്നും സർക്കാർ വിചാരിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കൂവെന്നും പാലാ അതിരൂപത പറഞ്ഞു. മദ്യത്തിന് പേരിടാൻ അപേക്ഷ ക്ഷണിച്ച സർക്കാരാണെന്നും പാലക്കാട് പുതിയ മദ്യനിർമാണശാല തുടങ്ങിയ സർക്കാരാണെന്നും തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് പാലാ അതിരൂപത ഉന്നയിച്ചിരിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...