ആനുകാലികംപ്രധാന വാർത്തസിനിമ

സ്ത്രീകൾക്ക് മാസം 2,500; വിവാഹിതരാകുന്നവർക്ക് ഒരുപവൻ, സാരി; വിജയിയുടെ വമ്പൻ വാഗ്ദാനങ്ങൾ

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി നടൻ വിജയുടെ തമിഴക വെട്രി കഴകം പാർട്ടി. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസം, കുടുംബം, വനിതാക്ഷേമം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് പറഞ്ഞു.

സ്ത്രീകളുടേയും കുട്ടികളുടേയും മുതിർന്നവരുടേയും സുരക്ഷയാണ് തന്റെ പാർട്ടിയുടെ മുഖ്യപരിഗണന. ഇതിനായി സർക്കാർതലത്തിൽ പ്രത്യേക വകുപ്പുതന്നെ ഉണ്ടാക്കും. തന്റെ നേരിട്ടുള്ള മേൽനോട്ടം വകുപ്പിൽ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു.

ഗൃഹനാഥരായ 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുമെന്നും വിജയ് പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാന- കേന്ദ്ര സർക്കാർ ഉദ്യോഗങ്ങളിൽ ജോലിയുള്ള അംഗം കുടുംബങ്ങളിലുണ്ടെങ്കിൽ അവർക്ക് ആനുകൂല്യം ലഭിക്കില്ല. ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും വിജയ് പറഞ്ഞു.

വിവാഹിതയാകുന്ന യുവതികൾക്ക് 8 ഗ്രാം സ്വർണ്ണവും സാരിയും നൽകും. അവരുടെ ആഘോഷങ്ങളിൽ സഹോദരന്റെ പങ്കായിട്ടാണ് ഇത് നൽകുന്നതെന്നും വിജയ് പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...