അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇറാൻ ആണവായുധ നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ; ലോകസുരക്ഷയ്ക്ക് അത് തടഞ്ഞേ മതിയാവൂ: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരേ ഇസ്രയേലുമായി ചേർന്ന് നടത്തുന്ന സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിച്ചാൽ അത് ലോകത്തിന് ഭീഷണിയാണെന്നും ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്കായാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം നൽകിയിരുന്ന മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചെന്നും ഇനി നാലു മുതൽ അഞ്ച് ആഴ്ച വരെ അമേരിക്ക യുദ്ധം തുടരുമെന്നും ട്രംപ് പറഞ്ഞു.

‘ഇറാൻ ആണവസമ്പുഷ്ടീകരണത്തിന്റെ വക്കിലാണ്. അവർ ആണവായുധങ്ങൾ നിർമിക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളടക്കം ഇറാന്റെ പക്കലുള്ള ആണവ ശേഖരം അമേരിക്കയ്ക്കും ഭീഷണിയാണ്. ആണവായുധ നിർമാണത്തിൽനിന്ന് പിന്മാറണമെന്ന് ഇറാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ആയുധനിർമാണവുമായി മുന്നോട്ടുപോയതുകൊണ്ടാണ് അമേരിക്ക അവരെ ആക്രമിക്കാൻ നിർബന്ധിതരായത്.’ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഇറാന്റെ ആണവായുധ നിർമാണ ഭീഷണി ഇല്ലാതാക്കാനായി ഞങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിത്. ആ അവസരം അമേരിക്ക ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ഇറാന് നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ അവർ അതെല്ലാം അവഗണിച്ചു. ഇനി ഞങ്ങൾ യുദ്ധം തുടരുക തന്നെ ചെയ്യും. അമേരിക്കയ്ക്ക് എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ സാധിക്കും. സൈനിക നീക്കം അടുത്തൊന്നും അവസാനിപ്പിക്കില്ല.’ അദ്ദേഹം പറഞ്ഞു.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുന്നത്. ‘ലക്ഷ്യങ്ങൾ വ്യക്തമാണ്. ഇറാന്റെ മിസൈൽ ശേഷി നശിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. രണ്ടാമതായി, ഞങ്ങൾ അവരുടെ നാവികപ്പടയെ നശിപ്പിക്കുകയാണ്; ഞങ്ങൾ ഇതിനോടകം ഇറാന്റെ 10 കപ്പലുകൾ മുക്കിക്കളഞ്ഞു. അവ ഇപ്പോൾ കടലിന്റെ അടിത്തട്ടിലാണ്. മൂന്നാമതായി, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്‌പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.’ ട്രംപ് പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...