അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇറാൻ ആക്രമണം: ഖമനേയിയെ ലക്ഷ്യമിട്ട് ഇസ്രായേൽ-യുഎസ് സംയുക്ത നീക്കം; ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നു

ടെൽഅവീവ്: ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണങ്ങളുടെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖമനേയി ടെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു. ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ജീവനോടെയുണ്ടെന്ന് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് തൊട്ടു പിന്നാലെ ടെലഗ്രാം പോസ്റ്റിലാണ് ഐആർഎൻഎ ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാവിലെ ഇറാനും ഇസ്രയേലും പരസ്പരം മിസൈലുകൾ വർഷിച്ചു. ഇതിന് പിന്നാലെ ഇസ്രയേൽ, യുഎസിന്റെ സഹായത്തോടെ ഇറാനെതിരെ ആക്രമണം നടത്തി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...