പ്രധാന വാർത്തശാസ്ത്രീയം

ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് 15,000ത്തിലധികം ഛിന്ന ഗ്രഹങ്ങൾ

ഭൂമിക്ക് ഭയാനകമായ ഒരു മുന്നറിയിപ്പ് അറിയിച്ചിരിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത് 15,000ത്തോളം ഛിന്ന ഗ്രഹങ്ങൾ. എന്നാൽ ഇവയെ പ്രതിരോധിക്കാൻ ഭൂമിക്ക് ഒരു മാർഗവുമില്ലെന്നും അവക്ക് ഒരു നഗരത്തെ മുഴുവൻ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്നും വിദഗ്ദർ പറഞ്ഞു. അരിസോണയിലെ ഫീനിക്‌സില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (AAAS) സമ്മേളനത്തില്‍ നാസയുടെ ആക്ടിംഗ് പ്ലാനറ്ററി ഡിഫെന്‍സ് ഓഫീസര്‍ ഡോ.കെല്ലി ഫാസ്റ്റാണ് ഈ വിവരം നല്‍കിയത്.

ഏകദേശം 500 അടി ഉയരമുള്ള പാറകളാണ് ആശങ്കക്ക് കാരണമാകുന്നതെന്ന് വിദഗ്ദർ പറയുന്നു. വലിയ ഉൽക്കകളെക്കാൾ ഈ ഛിന്ന ഗ്രഹങ്ങളെ ആണ് ഭയക്കേണ്ടതെന്നും അവർ കൂട്ടിചേർക്കുന്നു. കാരണം അവ കണ്ടെത്താൻ കഴിയാത്തത്ര ചെറുതാണ്. അപ്രതീക്ഷിതമായ രീതിയിലാവാം അവ ഭൂമിക്ക് ഭീഷണി ആവുക.

‘സിറ്റി കില്ലേഴ്‌സ്’ എന്നുവിളിക്കുന്ന ഇവ ഏകദേശം 140 മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ളതും മികച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയാത്തത്ര ചെറുതുമാണ്. ഇവക്ക് ഒരു വലിയ നഗരത്തെ നശിപ്പിക്കാനും, തീപിടുത്തം, വ്യാപകമായ നാശനഷ്ടങ്ങള്‍ എന്നിവക്ക് കാരണമാകാനും സാധിക്കും.

ആയതിനാൽതന്നെ ഇവയെ തടയാനുള്ള മാര്‍ഗ്ഗങ്ങൾ ഇതുവരെ കണ്ടെത്തയിട്ടില്ല. ഇവയെ വഴിതിരിച്ച് വിടാനും സാധ്യതയില്ലെന്നാണ് നാസയുടെ ഡാര്‍ട്ട്(DART)മേധാവി നാന്‍സി ചാബോര്‍ട്ട് പറയുന്നത്. 2022ല്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈല്‍ വേഗതയില്‍ ഡൈമോര്‍ഫോസിന്റെ മിനി ചന്ദ്രനില്‍ ഇടിച്ചിറക്കി അതുവഴി അതിന്റെ സഞ്ചാരപാതക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ മാത്രമേ അതിനെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. വഴികണ്ടുപിടിക്കാന്‍ സാധിക്കാത്ത ഛിന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം പ്രായോഗികമല്ല. അത് മാത്രമല്ല ഫണ്ടിങ്ങിലുള്ള അഭാവംകാരണം ഇത്തരത്തിലുള്ള ഒരു പ്രതിരോധ മാര്‍ഗ്ഗം തയ്യാറാക്കി വക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ബഹിരാകാശ ഏജന്‍സികള്‍ കടക്കാറില്ലെന്ന് നാന്‍സി ചാബോട്ട് വ്യക്തമാക്കി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...