അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി.

ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ മാ​​ക്രോ​​ണ്‍ ഈ ​​മാ​​സം 18 മു​​ത​​ല്‍ 20 വ​​രെ ഇ​​ന്ത്യ സ​​ന്ദ​​ര്‍​ശി​​ക്കു​​ന്നു​​ണ്ട്. ഇതിനു മുൻപായാണ് നിർണായക തീരുമാനം. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം നേരത്തെ അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.

ക​​രാ​​ര്‍ ന​​ട​​പ്പാ​​യാ​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ 18 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന ത​​ര​​ത്തി​​ലും ബാ​​ക്കി​​യു​​ള്ള​​വ​​യു​​ടെ അ​​ന്തി​​മ അ​​സം​​ബ്ലി യൂ​​ണി​​റ്റ് ഇ​​ന്ത്യ​​യി​​ല്‍ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​മാ​​കും ധാ​​ര​​ണ. വി​​മാ​​ന​​ത്തി​​ല്‍ 60 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​ന്‍ നി​​ര്‍​മി​​ത ഭാ​​ഗ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ക​​രാ​​ര്‍ ഒ​​പ്പി​​ട്ട് ഉ​​ട​​ന്‍ത​​ന്നെ പ​​തി​​ന​​ഞ്ചി​​ലേ​​റെ വി​​മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കാ​​മെ​​ന്ന് റ​​ഫാ​​ല്‍ നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ ദാ​​സോ ഏ​​വി​​യേ​​ഷ​​ന്‍ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ക​​രാ​​റി​​ല്‍ ഒ​​പ്പി​​ട്ടാ​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​രോ​​ധ ക​​രാ​​റാ​​യി​​രി​​ക്കു​​മി​​ത്.പ​​ദ്ധ​​തി പ്ര​​കാ​​രം 88 സിം​​ഗി​​ള്‍ സീ​​റ്റ​​ര്‍ വി​​മാ​​ന​​ങ്ങ​​ളും 26 ഇ​​ര​​ട്ട സീ​​റ്റ​​ര്‍ വി​മാ​ന​​ങ്ങ​​ളു​​മാ​​യി​​രി​​ക്കും ഇ​​ന്ത്യ​​ക്കു ല​​ഭി​​ക്കു​​ക.

വ്യോ​​മ​​സേ​​നയ്ക്ക് 150 റഫാൽ ആകും

സേ​​ന​​യു​​ടെ കൈ​​വ​​ശം നി​​ല​​വി​​ല്‍ 36 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. നാ​​വി​​ക​​സേ​​ന 26 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍​ക്കും ഓ​​ര്‍​ഡ​​ര്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. വ്യോ​​മ​​സേ​​ന​​യു​​ടെ നി​​ല​​വി​​ലെ സ്‌​​ക്വാ​​ഡ്ര​​ണ്‍ പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​രം കാ​​ണു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് 114 റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​ന്‍ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്. മി​​ഗ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ സേ​​വ​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​തോ​​ടെ വ്യോ​​മ​​സേ​​ന​​യു​​ടെ സ്‌​​ക്വാ​​ഡ്ര​​ണ്‍ ശേ​​ഷി കു​​റ​​ഞ്ഞി​​രു​​ന്നു. ക​​രാ​​ര്‍ പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ക്ക​ൽ 150 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ളും നാ​​വി​​കസേ​​ന​​യു​​ടെ പ​​ക്ക​​ൽ 26 എ​​ണ്ണ​വു​മാകും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...