കേരള വാർത്തപ്രധാന വാർത്ത

നൂറ്റി മുപ്പത്തി ഒന്നാമത് മാരാമൺ മഹാ സംഗമത്തിന് തുടക്കമായി, പമ്പാതീരത്ത് വചനമാരി ഇനി എട്ടു നാൾ തുടരും

ഹൂസ്റ്റൺ/മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവെൻഷൻ മാരാമൺ പമ്പാ  തീരത്ത്  ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2:30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

പ്രൊഫ.ക്ലിയോഫസ് ജെ ലാറു (അമേരിക്ക),റവ.മോളോ വിൽസൺ മെസവാൻഡിലെ(ആഫ്രിക്ക),ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ ഈ വർഷത്തെ വിവിധ ദിവസങ്ങളിലെ കൺവെൻഷനിൽ മുഖ്യ  പ്രസംഗകരായിരിക്കും.ബുധനാഴ്ച നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ്  കാത്തോലിക്കാ ബാവാ മുഖ്യസന്ദേശം നൽകും.
കുടുംബ വേദി, യുവ വേദി, മിഷനറി സമ്മേളനം, സാമൂഹ്യ തിന്മകൾക്ക് എതിരെയുള്ള യോഗം തുടങ്ങിയവയും തുടർന്നുള്ള ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികളുമായി വരുന്നവർക്ക് ഇരിക്കുവാൻ പ്രത്യേകം സജ്ജമാക്കിയ കുട്ടിപ്പന്തലും ഉണ്ട്.
കോഴഞ്ചേരി, മാരാമൺ എന്നീ പഞ്ചായത്തുകളുടെ സഹകരണത്താൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നു.

കൺവെൻഷന് മുന്നോടിയായി വിശ്വാസമാം പടകിൽ പരമ്പരാഗത വേഷവിധാനത്തിൽ നൂറിലധികം വിശ്വാസികൾ പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര നടത്തിയിരുന്നു. പുതിയ ബെയിലി പാലത്തിലൂടെ വിശ്വാസികൾ  നേരത്തെ എത്തി തുടങ്ങിയിരുന്നു.

ഒരു ലക്ഷം പേർക്കിരിക്കാവുന്ന ഓലപ്പന്തൽ ആണ് മണൽപുറത്ത് തയ്യാറാക്കിയിരിക്കുന്നത്. 20 രൂപ നിരക്കിൽ കസേര ലഭ്യമാണ്.
പന്തലിലും, പരിസരങ്ങളിലും തിരക്കുകൾ നിയന്ത്രിക്കുന്ന വൈദികരുടെ നിർദ്ദേശം അനുസരിച്ച് അച്ചടക്കത്തോടെയും, പ്രാർത്ഥനയോടെയുമാണ് സഭാ വിശ്വാസികൾ പന്തലിനുള്ളിലേക്ക് പ്രവേശിക്കുന്നത്.
101 അംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ 15 ന് ഉച്ചകഴിഞ്ഞ് 2:30 ന് കൂടുന്ന സമ്മേളനത്തോടെ കൺവെൻഷൻ സമാപിക്കും.

Report സജി പുല്ലാട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...