കേരള വാർത്തപ്രധാന വാർത്ത

രണ്ട് കോടി വായ്‌പ വാങ്ങി തിരികെ നൽകിയില്ല; ആന്‍റോ ആന്‍റണിക്ക് കുരുക്ക് മുറുകുന്നതിനിടെ തെര. കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: 2019ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തിന് ആ​ന്‍റോ ആ​ന്‍റ​ണി ര​ണ്ടു കോ​ടി വായ്‌പ വാ​ങ്ങി​യെ​ന്ന നെ​​​​ടും​​​​പ​​​​റ​​​​ന്പി​​​​ൽ ഫി​​​​നാ​​​​ൻ​​​​സ് ഉ​​​​ട​​​​മ എ​ൻ.​എം. രാ​ജുവിന്‍റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം. രണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും 20 ല​ക്ഷം രൂ​പ മാ​ത്ര​മേ മ​ട​ക്കി ന​ൽ​കി​യു​ള്ളൂ​വെ​ന്നു​മു​ള്ള ഫി​​​​നാ​​​​ൻ​​​​സ് ഉ​​​​ട​​​​മ ​രാ​ജു​വി​ന്‍റെ ആരോപണം ആന്‍റോ ആന്‍റണി തള്ളി.

വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്‍റോ ആന്‍റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്‍റോ ആന്‍റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആന്‍റോ ആന്‍റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.

പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.

നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ തു​​​​ക​​​​യാ​​​​ണ് യാ​​​​തൊ​​​​രു രേ​​​​ഖ​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ന്‍റോ​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ​​​​തെന്നായിരുന്നു രാജുവിന്‍റെ വെളിപ്പെടുത്തൽ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് പ​​​​ലി​​​​ശ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ പ​​​​ണം വാ​​​​ങ്ങി​​​​യ​​​​ത്.

ഏ​​​​ഴ് വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും നാ​​​​ളി​​​​തു​​​​വ​​​​രെ 20 ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് തി​​​​രി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​ത്. സ്ഥാ​​​​പ​​​​നം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സ​​​​മ​​​​യ​​​​ത്ത് ത​​​​ന്‍റെ മ​​​​ക​​​​ൾ നേ​​​​രി​​​​ട്ട് പോ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടും ആ​​​​ന്‍റോ പ​​​​ണം തി​​​​രി​​​​കെ ത​​​​ന്നി​​​​ല്ല. അ​​​​ക്കാ​​​​ല​​​​ത്ത് താ​​​​ൻ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നുവെന്നും രാജു പറഞ്ഞു.

രണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും 20 ല​ക്ഷം രൂ​പ മാ​ത്ര​മേ മ​ട​ക്കി ന​ൽ​കി​യു​ള്ളൂ​വെ​ന്നു​മു​ള്ള ​രാ​ജു​വി​ന്‍റെ ആരോപണം ആന്‍റോ ആന്‍റണി തള്ളി. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​​ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യി ആ​ന്‍റോ ആ​​​​ന്‍റ​​​​ണി പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​ന്ന്​ യു​ഡി​എ​ഫി​ന്‍റെ​ഭാ​ഗ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ്​ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം തു​ക തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

പ​ല​രും അ​ന്ന്​ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ത​ന്നെ മാ​ത്ര​മ​ല്ല സി​പി​എ​മ്മി​നെ​യും മ​റ്റു പാ​ർ​ട്ടി​ക​ളെ​യും ​രാ​ജു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ഇ​ട​ത്​ മു​ന്ന​ണി​യു​ടെ സ​മ്മ​ർ​ദ​​ത്തെ തു​ട​ർ​ന്നാ​ണ്​ രാ​ജു ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേർത്തു.

അതേസമയം, തി​​​രു​​​വ​​​ല്ല ആ​​​സ്ഥാ​​​ന​​​മാ​​​യ നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍ ക്രെ​​​ഡി​​​റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ന്‍റെ 44.5 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) മ​​​ര​​​വി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലു​​​മാ​​​യി പ​​​ത്തി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യെ തു​​​ട​​​ര്‍​ന്നാ​​​ണു ന​​​ട​​​പ​​​ടി. സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​​​​ര് രാ​​​ജീ​​​വ​​​ര്‍​ക്ക് നി​​​ക്ഷേ​​​പ​​​മു​​​ണ്ട​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍ ക്രെ​​​ഡി​​​റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റ്.

പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍, സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ ഇ​​​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നി​​​ക്ഷേ​​​പത്തുക ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഥാ​​​പ​​​ന ഉ​​​ട​​​മ എ​​​ന്‍.​​​എം. രാ​​​ജു​​​വും കൂ​​​ട്ടാ​​​ളി​​​ക​​​ളും വ​​​ന്‍​തോ​​​തി​​​ല്‍ ഭൂ​​​മി വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യെ​​​ന്നും ഇ​​​ഡി ക​​​ണ്ടെ​​​ത്തി. സ്വ​​​ര്‍​ണപ്പണ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്കും മ​​​റ്റ് ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യും തു​​​ക വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി പോ​​​ലീ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് 2024 ജൂ​​​ലൈ ഒന്നിന് ​​​ഇ ​​​ഡി​​​യും കേ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്നും ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ഡി അ​​​റി​​​യി​​​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...