കൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ, DDC 0001 വിറ്റുപോയത് 2.08 കോടി രൂപയ്ക്ക്

വാഹനത്തെക്കാൾ വില നൽകി നമ്പറുകൾ വാങ്ങുന്നത് ദുബായ് പോലെയുള്ള രാജ്യങ്ങളിൽ സാധാരണമാണ്. ആഡംബര നമ്പറുകൾ നൽകുന്നതിനായി അവിടെ പ്രത്യേകം ലേലങ്ങൾ പോലും നടക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ സാധാരണമായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓൺഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്‌സ് അടുത്തിടെ ആരംഭിച്ച ഓക്ഷൻ ഹൗസ് ബൈ ബിഗ് ബോയ് ടോയ്‌സിലൂടെ കോടികൾക്കാണ് ഒരു നമ്പർ വിറ്റുപോയത്.

DDC 0001 എന്ന നമ്പറാണ് 2.08 കോടി രൂപയ്ക്ക് വിറ്റുപോയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പർ എന്ന ഖ്യാതിയാണ് DDC 0001 നേടിയിരിക്കുന്നത്.

ജതിൻ അഹൂജയുടെ മാരുതി സുസുക്കി ഇഗ്നിസിലായിരുന്നു ഈ നമ്പർ പതിപ്പിച്ചിരുന്നത്. ഇതാണ് ബിഗ് ബോയ് ടോയിസിന്റെ ലേലത്തിലൂടെ വിറ്റുപോയത്. അതേസമയം, എട്ട് ലക്ഷം രൂപയുടെ വാഹനത്തിൽ 2.08 കോടിയുടെ നമ്പർ എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലേലത്തിലൂടെ ഈ നമ്പർ സ്വന്തമാക്കിയ കിരൺ ഏത് വാഹനത്തിനായാണ് ഈ നമ്പർ നേടിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ബിഗ് ബോയ് ടോയ്‌സിന്റെ ഉടമയായ ജതിൻ അഹുജയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിന്റേജ് നമ്പറായിരുന്നു ഇത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൽപകുലയാണ് ഇന്ത്യയിലെ ഏറ്റവും വലിയേറിയ വാഹന നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തി.

ആഡംബര കാറുകൾ, സെലിബ്രിറ്റി വാഹനങ്ങൾ, നമ്പർ പ്ലേറ്റുകൾ, വാച്ചുകൾ, പ്രീമിയം മൊബൈൽ നമ്പറുകൾ തുടങ്ങിയ ആഡംബര ശേഖരങ്ങൾക്കായാണ് ബിഗ് ബോയ് ടോയിസ് ഒക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുന്നത്. ആഡംബര വാഹനങ്ങളുടെ വിൽപ്പനയിലൂടെ നേടിയ പ്രശസ്തി ഈ മേഖലയിലും മുതൽകൂട്ടാവുമെന്നാണ് ജതിൻ അഹൂജ അഭിപ്രായപ്പെടുന്നത്. DDC 0001 പോലെയുള്ള ആഡംബര നമ്പറുകൾക്ക് രാജ്യത്തുടനീളം ആവശ്യക്കാരുണ്ടെന്ന സൂചനയാണ് ഈ ലേലം നൽകുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...