കായികംകൗതുകങ്ങൾ

കത്തിപ്പടർന്ന് ‘കൂടോത്ര’ വിവാദം, സെനഗലിനും മൊറോക്കോയ്ക്കും വൻ തുക പിഴ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളിൽ വൻതുക പിഴയിട്ട് ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ. സെനഗൽ ഫുട്‌ബോൾ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്‌ബോൾ ഫെഡറേഷന് 2.90 കോടി രൂപയുമാണ് പിഴയിട്ടത്.

ബാൾ ബോയ്‌സ് സെനഗൽ ഗോൾ കീപ്പറിൽനിന്ന് ടൗവൽ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം അടക്കമുള്ള വിഷയത്തിലാണ് മൊറോക്കോ ഫെഡറേഷന് പിഴയിട്ടത്. പിഴത്തുകയിൽ 1.83 കോടിയും ബോൾബോയ്‌സ് വിഷയത്തിലാണ്. സെനഗൽ-മൊറോക്കോ ഫൈനൽ ഏറെ വിവാദമായിരുന്നു. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചതിൽ പ്രതിഷേധിച്ച് സെനൽ ടീം കളംവിട്ടിരുന്നു.

ഇതോടെ 17 മിനിറ്റാണ് കളി മുടങ്ങിയത്. സെനഗൽ താരം സാദിയോ മാനെയുടെ ഇടപെടൽമൂലമാണ് സഹതാരങ്ങൾ തിരിച്ചെത്തിയത്. ഈ സംഭവത്തിലാണ് സെനഗൽ ഫെഡറേഷനെതിരേ നടപടി.സെനഗൽ ടീമിന്റെ പരിശീലകൻ പെപ്പെ തിയാവിന് അഞ്ചു മത്സരങ്ങളിൽ വിലക്കും 92 ലക്ഷം രൂപ പിഴയുമുണ്ട്. സെനഗൽ താരങ്ങളായ ഇല്ലിമാൻ എൻഡിയ, ഇസ്മായില സാർ എന്നിവർക്ക് രണ്ടുമത്സരങ്ങളിലാണ് വിലക്ക്. മൊറോക്കോ താരം ഇസ്മായിൽ സെയ്ബാരിക്ക് 92 ലക്ഷം രൂപയും മൂന്നുമത്സരങ്ങളിൽ വിലക്കുമുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...