ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വിപുലമായ ‘ജനപ്രിയ’ പദ്ധതികളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ്

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ഹാട്രിക് മോഹവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ്.
മുതിർന്ന പൗരന്മാർക്ക് പ്രാധാന്യംനൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. കേരളം ഒരു വയോജന സൗഹൃദ സംസ്ഥാനമായി മാറുന്നു എന്ന പ്രഖ്യാപനത്തോടെ, പ്രത്യേക ‘വയോജന ബജറ്റ്’ രേഖയും ബജറ്റിനൊപ്പം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു.

വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന പൗരന്മാർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന വിധത്തിലുള്ള റിട്ടയർമെന്റ് ഹോമുകൾ സജ്ജമാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കും. കമ്മ്യൂണിറ്റി കിച്ചൺ, ആരോഗ്യ പരിപാലന സംവിധാനങ്ങൾ എന്നിവയോടുകൂടിയ ഇത്തരം ഹോമുകൾ ആരംഭിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും സർക്കാർ സബ്‌സിഡി നൽകും. ഇതിനായി 30 കോടി രൂപ വകയിരുത്തി. കൂടാതെ, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളെ സഹായിക്കാൻ പ്രാദേശിക തലത്തിൽ സന്നദ്ധ വോളന്റിയർമാരുടെ സേന രൂപവത്കരിക്കും. ഇവർക്ക് പ്രത്യേക ടെലിഫോൺ നമ്പറുകൾ നൽകുമെന്നും ഇതിനായി പത്തുകോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു.

കേന്ദ്രത്തിന്റെ ‘നോട്ട് ചോരി’ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയും സാധാരണക്കാരന്റെ പോക്കറ്റിലേക്ക് പണമെത്തിക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങള്‍ വാരി വിതറിയുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കേണ്ട ഭാരം അടുത്ത സര്‍ക്കാരിന്റെ ചുമലിലേക്ക് മാറ്റിവെച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ തന്ത്രം കൂടിയായി ഈ ബജറ്റ് മാറുന്നു.

പ്രഖ്യാപന പെരുമഴയാണുള്ളത്. ലക്ഷ്യം വോട്ട് ബാങ്ക് ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1000 രൂപ വീതം ഓണറേറിയം വര്‍ദ്ധിപ്പിച്ചതും, ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും വോട്ട് ലക്ഷ്യമിട്ടുള്ള കൃത്യമായ നീക്കങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയിലെ അമര്‍ഷം തണുപ്പിക്കാന്‍ ഡി.എ കുടിശ്ശിക പ്രഖ്യാപിക്കുകയും പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ക്ഷേമ പെന്‍ഷനുകള്‍ക്കായി 14,500 കോടി മാറ്റിവെച്ചതിലൂടെ താഴെത്തട്ടിലുള്ള വലിയൊരു വിഭാഗം ജനങ്ങളെ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബാധ്യത അടുത്ത സര്‍ക്കാരിന് എന്നതും പിണറായി സര്‍ക്കാരിന് തലവേദനയാകുന്നില്ല. നിലവില്‍ തലവേദനയില്ല ബജറ്റിലെ പല വമ്പന്‍ പദ്ധതികളും ‘ഭാവി’ മുന്നില്‍ക്കണ്ടുള്ളതാണ്. ആര്‍.ആര്‍.ടി.എസ് അതിവേഗ പാതയ്ക്ക് പ്രാരംഭ തുകയായി 100 കോടി മാത്രമാണ് നീക്കിവെച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ഭീമമായ നിര്‍മ്മാണച്ചെലവ് വരാനിരിക്കുന്ന സര്‍ക്കാരുകള്‍ കണ്ടെത്തേണ്ടി വരും. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും എന്നതിനാല്‍ അതിന്റെ സാമ്പത്തിക ഭാരം ഈ സര്‍ക്കാരിനെ ബാധിക്കില്ല. ചുരുക്കത്തില്‍, ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ വോട്ട് ഉറപ്പിക്കുക എന്ന ദൗത്യം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമ്പോള്‍, അതിന്റെ സാമ്പത്തിക ബാധ്യതകള്‍ വരും വര്‍ഷങ്ങളിലെ സര്‍ക്കാരിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.

വികസനത്തിന്റെ ‘മാന്ത്രിക വടി’ വിഴിഞ്ഞം തുറമുഖത്തിന് 1000 കോടിയും എം.സി റോഡ് വികസനത്തിന് 5217 കോടിയും വകയിരുത്തിയത് വികസന നായകന്‍ എന്ന പിണറായി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ്. കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും സംസ്ഥാനം സ്വന്തം നിലയില്‍ വിഭവങ്ങള്‍ കണ്ടെത്തുന്നു എന്ന മന്ത്രിയുടെ അവകാശവാദം വരാനിരിക്കുന്ന പ്രചാരണ വേളകളില്‍ ഇടത് മുന്നണിയുടെ പ്രധാന ആയുധമാകും.

ബജറ്റിലെ ‘ജനപ്രിയ’ തന്ത്രങ്ങള്‍ ഒറ്റനോട്ടത്തില്‍:

സൗജന്യ ഡിഗ്രി: ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
ജീവനക്കാര്‍ക്ക് ആശ്വാസം: ഡി.എ കുടിശ്ശികയും ശമ്പള പരിഷ്‌കരണ കമ്മീഷനും വഴി വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ ശ്രമം
തൊഴിലാളി കരുതലില്‍: ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി തൊഴിലാളികള്‍ എന്നിവര്‍ക്ക് വേതന വര്‍ദ്ധനവ്.
അതിവേഗ പാത: സില്‍വര്‍ ലൈനിന് പകരം ആര്‍.ആര്‍.ടി.എസ് എന്ന പുതിയ സ്വപ്നം.

മുതിർന്ന പൗരന്മാർക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ എന്നിവ പ്രതിമാസം 2000 രൂപയായി വർധിപ്പിച്ചു. മുൻപുണ്ടായിരുന്ന 1600 രൂപയിൽനിന്നാണ് ഈ വർധനവ്. 2025 നവംബർ മുതൽ തന്നെ ഈ പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ട്. 2026-27 വർഷത്തിൽ ക്ഷേമ പെൻഷൻ നൽകുന്നതിനായി മാത്രം 14,500 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. നിലവിൽ 62 ലക്ഷം പേർക്ക് ഈ പെൻഷൻ തുക ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ബജറ്റിൽ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മുകളിലുള്ളവർക്ക് ന്യൂമോണിയ പ്രതിരോധിക്കുന്നതിനായി സൗജന്യ വാക്സിനേഷൻ പദ്ധതി നടപ്പിലാക്കും. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി മന്ത്രി അറിയിച്ചു.

താലൂക്ക് തലത്തിലുള്ള ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും. ഇത് നടപ്പിലാകുന്നതോടെ ഇന്ത്യയിൽ ഈ സൗകര്യമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. വയോമിത്രം പദ്ധതിക്കായി 27.50 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

പത്ത് വര്‍ഷം മുന്‍പത്തെ കേരളമല്ല ഇപ്പോഴത്തേതെന്ന് ആവര്‍ത്തിച്ച ധനമന്ത്രി, കടം കയറി മുടിഞ്ഞെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി തള്ളി. എന്നാല്‍ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ, വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്ന ബജറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടേകുമെന്ന് നിശ്ചയമാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...