അന്താരാഷ്ട്ര വാർത്തആനുകാലികംകേരള വാർത്ത

സ്വർണം പവന് 1,31,160 രൂപയായി; വ്യാഴാഴ്ച കൂടിയത് 8,640 രൂപ,

ആലപ്പുഴ: കേരളത്തിൽ വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി.

ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.

പ്രധാന കാരണങ്ങൾ

ഭൗമരാഷ്ട്രീയ സംഘർഷം

അമേരിക്കൻ ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകൾ ആഗോള വിപണിയിൽ ആശങ്ക വർധിപ്പിച്ചു. പേർഷ്യൻ ഗൾഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയും ചെയ്തു.

യുഎസ് ഡോളറിന്റെ തകർച്ച

ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വാഭാവികമായും സ്വർണ്ണവില വർധിക്കുന്ന പ്രവണതയാണിവിടെ പ്രതിഫലിക്കുന്നത്.

വൈറ്റ് ഹൗസിന്റെ നിലപാടുകൾ

ട്രംപിന്റെ പ്രസ്താവനകൾ വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഭാവിയിൽ ഡോളറിന്റെ മൂല്യം കുറച്ചു നിർത്താൻ വൈറ്റ് ഹൗസിനുള്ളിൽ ധാരണയുണ്ടെന്ന സൂചനകൾ പുറത്തുവന്നത് ഡോളർ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറൽ റിസർവ് മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേൽക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ചു.

ഇടിയുന്ന ആത്മവിശ്വാസം

യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം കഴിഞ്ഞ 11 വർഷത്തിനിടയിലെ താഴ്ന്നനിലയിലെത്തി.തൊഴിൽ വിപണിയിലെ മാന്ദ്യവും ഉയർന്ന വിലനിലവാരവുമാണ് ഇതിന് കാരണമായത്.

ഇനിയും കൂടുമോ?

കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വർണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാണ് വിലയിരുത്തൽ. 2026-ഓടെ സ്വർണ്ണവില ഔൺസിന് 6,000 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു. 

ഡോളറിന്റെ മൂല്യത്തകർച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള സ്വീകാര്യത വർധിക്കുന്നതിനാൽ സമീപകാലയളവിൽ വില ഇനിയും ഉയർന്നേക്കാം.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...