കൗതുകങ്ങൾ

മെറ്റ സ്വകാര്യ വാട്സാപ്പ് ചാറ്റുകൾ വായിക്കുന്നുവെന്നാരോപണവുമായി കോടതിയെ സമീപിച്ച് ഉപയോക്താക്കൾ

വാഷിങ്ടൺ: എന്‍റ് ടു എൻക്രിപ്ഷൻ സംവിധാനം ഉണ്ടായിട്ടും സ്വകാര്യ വാട്സാപ്പ് വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് മെറ്റക്കെതിരെ യു.എസ് കോടതിയെ സമീപിച്ച് അന്താരാഷ്ട്ര ഉപയോക്താക്കൾ. സാൻഫ്രാൻസിസ്കോ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉപയോക്താക്കൾ കമ്പനിയിൽ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

എന്നാൽ ആരോപണം മെറ്റ നിഷേധിച്ചു. വാട്സാപ്പിൽ എന്‍റ് ടു എൻക്രിപ്ഷൻ മെസേജുകൾ അയക്കുന്നവർക്കും അത് സ്വീകരിക്കുന്നവർക്കും മാത്രം കാണാൻ സാധിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളതെന്നും മെറ്റക്ക് അത് വായിക്കാൻ കഴിയില്ലെന്നും കമ്പനി പറഞ്ഞു.

വാട്സാപ്പ് സുരക്ഷിതമല്ലെന്നും എക്സ് ചാറ്റ് ഉപയോഗിക്കാനും ഇലോൺ മസ്ക് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് സുരക്ഷിതമായി മെസേജുകൾ അയക്കുക എന്ന ലക്ഷ്യത്തോടെ എക്സ് ചാറ്റ് ലോഞ്ച് ചെയ്തത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...