കേരള വാർത്തപ്രധാന വാർത്ത

കേരളീയം വി കെ മാധവൻകുട്ടി മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊച്ചി: പ്രശസ്ത മാധ്യമ പ്രവർത്തകൻ. വി കെ മാധവൻകുട്ടിയുടെ സ്മരണാർത്ഥം കേരളീയം ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരങ്ങൾ കൊച്ചിയിൽ വിതരണം ചെയ്തു.

2023, 2024 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ആണ് വിതരണം ചെയ്തത്. കൊച്ചിയിലെ ഭാരത്‌ ഹോട്ടലിൽ (BTH) നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ 2023 ലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദൃശ്യ മാധ്യമ വിഭാഗത്തിൽ മനോരമ ന്യൂസ്‌ തിരുവനന്തപുരം റിപ്പോർട്ടർ ബി എൽ അരുണിനും അച്ചടി മാധ്യമ വിഭാഗത്തിൽ ദീപിക ദിനപത്രം തിരുവനന്തപുരം ലേഖകൻ റിച്ചാർഡ് ജോസഫിനും ആണ് അവാർഡുകൾ.

2024 ലെ അവാർഡുകൾ മുൻ അംബാസിഡറും നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ വിതരണം ചെയ്തു.  ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ്‌ കോഴിക്കോട് റിപ്പോർട്ടർ കെ എം ബിജുവും അച്ചടി മാധ്യമ വിഭാഗത്തിൽ മെട്രോ വാർത്ത തിരുവനന്തപുരം ലേഖകൻ എം ബി സന്തോഷും 2024 ലെ അവാർഡ് കരസ്ഥമാക്കി

50000 (അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും.

കേരളീയം മയക്കുമരുന്നിനെതിരെ നവംബറിൽ സംഘടിപ്പിച്ച വനിതകളുടെ സൈക്കിൾ റാലിയിൽ പങ്കെടുത്ത 12 വനിതകൾക്കും അവരുടെ പരിശീലകനും സർട്ടിഫിക്കറ്റുകൾ മേയർ വിതരണം ചെയ്തു.

കേരളീയം ചെയർമാനും രാജ്യസഭാ അംഗവും ആയ പി വി അബ്ദുൾ വഹാബ് അധ്യക്ഷത വഹിച്ചു.  കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി എസ് രാജേഷ്, വി കെ മാധവൻകുട്ടിഅനുസ്മരണ പ്രഭാഷണം നടത്തി. ഫോക്കാന പ്രസിഡന്റ്  സജിമോൻ ആന്റണി ചടങ്ങിൽ പ്രത്യേക ക്ഷണിതാവും ആശംസ പ്രാസംഗികനും ആയിരുന്നു. കേരളീയം വർക്കിംഗ്‌ ചെയർമാൻ ജി രാജാമോഹൻ സ്വാഗതവും ട്രഷറർ ജി അജയകുമാർ നന്ദിയും ആശംസിച്ചു

കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, , കേരളീയം അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...