അമേരിക്കൻ വാർത്തആനുകാലികംചരമം

റഷ്യയ്ക്കു വേണ്ടി ചാരപ്പണി ചെയ്ത് സിഐഎയെ ഞെട്ടിച്ച ആൽഡ്രിച്ച് എയ്മ്സ് ജയിലിൽ മരിച്ചു

വാഷിങ്ടൻ : റഷ്യയ്ക്കു വേണ്ടി ചാരപ്പണി ചെയ്ത് സിഐഎയെ ഞെട്ടിച്ച ഉദ്യോഗസ്ഥൻ ആൽഡ്രിച്ച് എയ്മ്സ് മേരിലാൻഡിലെ ജയിലിൽ മരിച്ചു. ശീതയുദ്ധകാലത്ത് യുഎസിന് നാണക്കേടായ ഗുരുതര ഇന്റലിജൻസ് ചോർച്ചയ്ക്കു പിന്നിൽ ആൽഡ്രിച്ച് ആയിരുന്നു. 1985 മുതൽ 1994ൽ അറസ്റ്റിലാകും വരെ യുഎസ് രഹസ്യങ്ങൾ റഷ്യയ്ക്കു വിറ്റ് 25 ലക്ഷം ഡോളർ സമ്പാദിച്ച് ആഡംബര ജീവിതം നയിച്ച എയ്മ്സ് (84) പണത്തിനുവേണ്ടിയാണ് ചാരപ്പണി ചെയ്തതെന്ന് തുറന്നു പറഞ്ഞിരുന്നു.

വെർജീനിയയിലെ സിഐഎ ആസ്ഥാനത്തു ജോലി ചെയ്യുന്ന കാലത്താണ് സേവനവാഗ്ദാനവുമായി ഇദ്ദേഹം സോവിയറ്റ് ചാര ഏജൻസിയായ കെജിബിയെ സമീപിച്ചത്. പിന്നീട് റോമിൽ ജോലി ചെയ്തപ്പോഴും തിരികെ വാഷിങ്ടിലെത്തിയപ്പോഴും ചാരപ്പണി തുടർന്നു. സോവിയറ്റ് ഏജൻസികൾ ചുരുങ്ങിയകാലത്തിനിടെ പത്തോളം യുഎസ് ചാരന്മാരെ കണ്ടെത്തി വകവരുത്തിയതോടെ, സിഐഎ ഉദ്യോഗസ്ഥരിലാരോ ചതിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടു.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 3 പതിറ്റാണ്ടുകാലം ഒപ്പം പ്രവർത്തിച്ച എയ്മ്സിന്റെ ഇരട്ടമുഖം പുറത്തായത്. എയ്മ്സിന് ജീവപര്യന്തം തടവും ചാരപ്രവർത്തനത്തിൽ കൂട്ടാളിയായിരുന്ന രണ്ടാം ഭാര്യ റൊസാരിയോയ്ക്ക് 63 മാസം തടവും ശിക്ഷവിധിച്ചു. ഏതാണ്ട് ഇതേ കാലത്ത് എഫ്ബിഐയിലും ഒരു ചാരൻ വിലസുന്നുണ്ടായിരുന്നു – റോബർട്ട് ഹാൻസെൻ. രഹസ്യങ്ങൾ വിറ്റതിനു പ്രതിഫലമായി റഷ്യയിൽനിന്ന് പലകാലത്തായി 14 ലക്ഷം ഡോളറും അമൂല്യവജ്രങ്ങളും കൈപ്പറ്റിയ ഹാൻസെൻ 2001ൽ പിടിയിലായി, ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ 2023ൽ മരിച്ചു.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...