ആനുകാലികംപ്രധാന വാർത്ത

ഉന്നത വിദ്യാഭ്യാസ ബിൽ: കേന്ദ്രത്തിന് പൂർണാധികാരം, ആശങ്കയോടെ കേരളം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃത സ്വഭാവത്തിലാക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ ആശങ്കയോടെ കേരളം. കേന്ദ്രനയങ്ങൾ നിർബന്ധമായി നടപ്പാക്കണമെന്നും തർക്കമുണ്ടായാൽ കേന്ദ്രതീരുമാനം അന്തിമമായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥ. ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ചുവടുപിടിച്ചുള്ള ബിൽ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രത്തിന് പൂർണാധികാരം ഉറപ്പാക്കും. യുജിസി ഗ്രാന്റ്‌ ഉൾപ്പെടെ ഇല്ലാതാക്കിയതോടെ എല്ലാ ഫണ്ടും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വഴി മാത്രമേ ലഭിക്കൂ.

നിലവിൽ രാഷ്ട്രീയവും നയപരവുമായ വിയോജിപ്പിൽ കേരളം എൻഇപി നടപ്പാക്കിയിട്ടില്ല. പുതിയ ബിൽ നടപ്പാകുന്നതോടെ ഈ മാറിനിൽക്കൽ തുടരാനാകില്ല.

നിലവിൽ സർവകലാശാലകൾക്കാണ് ബിരുദദാനത്തിനുള്ള അധികാരം. എന്നാൽ, പുതിയ നിയമമനുസരിച്ച് സർവകലാശാലകളെക്കൂടാതെ, അധികാരപ്പെടുത്തുന്ന ഏതൊരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിനും ബിരുദദാനത്തിന് സ്വാതന്ത്ര്യമുണ്ടാവും. ഇതോടെ, കോളേജുകളിൽ സർക്കാരിന്റെയും സർവകലാശാലകളുടെയും നിയന്ത്രണം ഇല്ലാതാവും.

അക്രെഡിറ്റേഷൻ നേടി കോളേജുകളെല്ലാം സ്വയംഭരണത്തിലേക്ക്‌ മാറണമെന്നാണ് നിർദേശം. ഇതോടെ, പുതിയ അക്രെഡിറ്റേഷൻ, സ്വയംഭരണ വ്യവസ്ഥ പാലിക്കാൻ ശേഷിയില്ലാത്ത ചെറുകിട-സ്വാശ്രയ കോളേജുകളെല്ലാം പൂട്ടേണ്ടിവരും. കോളേജുകൾ സ്വയംഭരണം നേടിയാൽ, ഇപ്പോൾ സർവകലാശാലകളിലുള്ള അഫിലിയേഷൻ രീതിയും ഇല്ലാതാവും.

അക്രെഡിറ്റേഷനില്ലാത്ത സ്ഥാപനങ്ങൾക്ക് ബിരുദം നൽകാനുള്ള അധികാരവും ഓൺലൈൻ, വിദൂര കോഴ്സുകൾക്കുള്ള അനുമതിയും നഷ്ടമാവും.

നിയമലംഘനത്തിന് പത്തുലക്ഷത്തിൽ കുറയാത്ത പിഴയാണ് ശിക്ഷ. രണ്ടാമതും ലംഘിച്ചാൽ 33 ലക്ഷം രൂപ, തുടർച്ചയായ ലംഘനത്തിന് 75 ലക്ഷം രൂപ എന്നിങ്ങനെ പിഴയീടാക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...