അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ത്രിരാഷ്ട്ര സന്ദര്‍ശനം, മോദി ജോര്‍ദാനിലെത്തി, അടുത്തത് എത്യോപ്യയും ഒമാനും

അമ്മാന്‍: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോര്‍ദാനിലെത്തി. ഇന്ത്യാ-ജോര്‍ദാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ സ്വീകരിച്ചു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്ന്‍ അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് മോദി സന്ദര്‍ശനത്തിനെത്തിയത്. ഡിസംബര്‍ 16 വരെ ജോര്‍ദാനില്‍ തങ്ങുന്ന മോദി, രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്ന്‍ അല്‍ ഹുസൈനുമായി ചര്‍ച്ച നടത്തും. ജോര്‍ദാനിലെ ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. ഏകദേശം 17500 ഇന്ത്യന്‍ പ്രവാസികള്‍ ജോര്‍ദാനിലുണ്ടെന്നാണ് കണക്കുകള്‍.

1947-ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇതിന്റെ 75-ാം വാര്‍ഷികമാണ് ഇത്. നിലവില്‍ ജോര്‍ദാന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 2.875 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2021-ല്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യ-ജോര്‍ദാന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ്. ജോര്‍ദാനില്‍ ഫോസ്‌ഫേറ്റുകള്‍, വളങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ 1.5 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപവും ഇന്ത്യ നടത്തിയിട്ടുണ്ട്.

ജോര്‍ദാനില്‍ നിന്ന് ഡിസംബര്‍ 16ന് പ്രധാനമന്ത്രി ഏത്യോപ്യയിലേക്ക് യാത്രതിരിക്കും. ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ എത്യോപ്യന്‍ സന്ദര്‍ശനമാണ്. ആഫ്രിക്കന്‍ യൂണിയന്റെ ആസ്ഥാനമായ അഡിസ് അബാബയില്‍ അദ്ദേഹം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഗ്ലോബല്‍ സൗത്തിലെ പങ്കാളികളെന്ന നിലയില്‍ സൗഹൃദം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും കരാറുകളുമുണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് ഇവിടെ നിന്ന് ഡിസംബര്‍ 17 ന് ഒമാനിലേക്ക് തിരിക്കും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഒമാനിലേക്ക് പോകുന്നത്. ഒമാനില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, സംസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള കരാറുകളും മറ്റും ഈ സന്ദര്‍ശനത്തിലുണ്ടാകും. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം പ്രമാണിച്ചാണ് മോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...