കൗതുകങ്ങൾ

യോഗമില്ലെന്ന് പറയുന്നത് ഇതാണ്; മോഷ്ടിച്ച സ്വർണവും പണവും മറ്റൊരു സംഘം കവർന്നു, പിന്നെയുമുണ്ട് ട്വിസ്റ്റ്

ബംഗളൂരു: അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും അടിച്ചുമാറ്റി. കൈനിറയെ കോളുകിട്ടിയതിന്റെ സന്തോഷത്തിൽ മോഷണമുതലുമായി വരുന്നവഴി അത് മറ്റൊരുസംഘം അടിച്ചുമാറ്റി. ബംഗളൂരുവിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെല്ലാം അകത്തായി. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബംഗളൂരു ഈസ്റ്റിലെ മണ്ടൂർ ഗ്രാമത്തിലെ പൊതുശ്മശാനത്തിന് സമീപത്തുള്ള മൂന്നുവീടുകളിൽ മോഷണം നടത്തിയ യുവാവ് 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയുമാണ് കവർന്നത്. ഏറെ നിരീക്ഷണം നടത്തിയശേഷം വീടുകളിൽ ആളില്ലെന്ന് മനസിലാക്കിയശേഷമായിരുന്നു മോഷണം.മാേഷണമുതലുമായി സ്കൂട്ടറിൽ മടങ്ങുമ്പോൾ നാലുപേരടങ്ങുന്ന സംഘം യുവാവിനെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും കൈയിലുള്ളതെല്ലാം തട്ടിയെടുക്കുകയും ചെയ്തു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കൊടിയ മർദ്ദനമേൽക്കേണ്ടിവന്നു. അതോടെ കൂടുതൽ എതിർക്കാൻ നിൽക്കാതെ കഷ്ടപ്പെട്ട് മോഷ്ടിച്ചതെല്ലാം അയാൾ സംഘത്തിന് വിട്ടുകാെടുത്തു.

ദിവസങ്ങൾക്കുശേഷം ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ചോദ്യംചെയ്യുന്നതിനിടെ മാല മോഷ്ടിച്ചതാണെന്ന് അയാൾ സമ്മതിച്ചു. ഒപ്പം നേരത്തേ നടത്തിയമോഷണങ്ങളെക്കുറിച്ചും മോഷണമുതലുമായി വന്ന തന്നെ നാൽവർസംഘം കൊള്ളയടിച്ച കാര്യങ്ങളും പൊലീസിനോട് പറഞ്ഞു. ഇതോടെ നാൽവർ സംഘത്തെ പിടികൂടാനുള്ള അന്വേഷണമായി. അല്പസമയത്തിനകം ഇവർ പിടിയിലായി. പരിശോധനയിൽ ഇവരിൽ നിന്ന് സ്വർണവും പണവും ഇരുചക്രവാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ശ്മശാനത്തിന് സമീപത്തെ വീടുകളിൽ മോഷണം നടത്തിയ യുവാവിനും സംഘത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...