അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; ‘കോർ ഫൈവിൽ’ റഷ്യയും ചൈനയും ജപ്പാനും

വാഷിങടൺ : ലോകശക്തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ കൂട്ടിചേർക്കാനാണ് ലക്ഷ്യമിടുന്നത്. യുറോപ്പ് ആധിപത്യത്തിലുള്ള ജി7, പരമ്പരാഗത ജനാധിപത്യ, സമ്പദ് ഗ്രൂപ്പുകളെ പുതിയ സഖ്യം മറികടക്കുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട നാഷനൽ സെക്യൂരിറ്റി സ്ട്രാറ്റർജിയുടെ പ്രസിദ്ധീകരിക്കാത്ത പതിപ്പിലാണ് പുതിയ ശക്തിഗ്രൂപ്പുകളെ കുറിച്ചുള്ള ആശയം ഉയർത്തിയതെന്ന് യുഎസ് പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. രാജ്യങ്ങൾ ജനാധിപത്യപരവും സമ്പന്നവുമായിരിക്കണമെന്ന ജി7ന്റെ ആവശ്യതകൾക്ക് അതീതമായി ശക്തമായ പുതിയ സഖ്യം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

100 മില്യനിലധികം ജനസംഖ്യയുള്ള യുഎസ്, ചൈന, റഷ്യ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന അറിയപ്പെടുന്ന സഖ്യം രൂപീകരിക്കാനാണ് ആശയം ലക്ഷ്യമിടുന്നത്. ജി7 ഉച്ചകോടിക്ക് സമാനമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഉച്ചകോടികളിൽ പതിവായി യോഗം ചേരും. മിഡിൽ ഈസ്റ്റിലെ സുരക്ഷ, ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ‘സി5’ന്റ് ആദ്യ അജൻഡ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...