കൗതുകങ്ങൾ

750 വർഷം പഴക്കമുള്ള ഒരു ചെരിപ്പ്; കണ്ടെത്തിയത് കഴുകന്റെ കൂട്ടിൽ

തെക്കൻ സ്പെയിനിൽ 750 വർഷം പഴക്കമുള്ള ഒരു പുരാതന ചെരിപ്പ് കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഒരു താടിക്കാരൻ കഴുകൻ്റെ (Bearded Vulture) കൂട്ടിൽ നിന്നാണ് ഈ ചരിത്രപരമായ വസ്തു ലഭിച്ചത്. ചുള്ളിക്കമ്പുകളും പുല്ലും ഇടകലർത്തിയാണ് ചെരിപ്പ് നിർമ്മിച്ചിരുന്നത്. സാധാരണഗതിയിൽ ഇത്തരമൊരു വസ്തു വളരെ വേഗം നശിച്ചുപോയേനെ. എന്നാൽ, കഴുകൻ കൂടാണ് ഈ ചെരിപ്പ് കാലാകാലങ്ങളോളം സംരക്ഷിക്കപ്പെടാൻ കാരണമായത്.

പുരാതന കാലത്ത് ഏതോ ഒരു കഴുകൻ ഈ ചെരിപ്പ് കൊത്തിയെടുത്ത് തങ്ങളുടെ കൂട്ടിൽ കൊണ്ടുവന്നതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. ഒരു ഗുഹയ്ക്കുള്ളിലായിരുന്നു ഈ കൂട് സ്ഥിതിചെയ്തിരുന്നത്. കഴുകൻ കൂടിൻ്റെ പ്രത്യേക ഘടനയാണ് ഈ ചെരിപ്പിന് സംരക്ഷണം നൽകിയത്.

താടിക്കാരൻ കഴുകൻമാർ ഗുഹകൾക്കുള്ളിൽ വലിയ കൂടുകൾ നിർമ്മിക്കാറുണ്ട്. വർഷം തോറും കമ്പിളിയും ചില്ലകളും എല്ലുകളുമൊക്കെ തങ്ങളുടെ കൂട്ടിലേക്ക് നിക്ഷേപിക്കുമ്പോൾ, അനേകം പാളികളുള്ള ഒരു ഘടനയായി കൂട് മാറും. ഈ കൂടുകൾക്കുള്ളിൽ ചരിത്രപരമായ മൂല്യമുള്ള വസ്തുക്കളൊക്കെ മുൻപും കണ്ടെത്തിയിട്ടുണ്ട്. സ്പെയിനിൽ ഒരു ഡസനിലധികം ഇത്തരം കഴുകൻ കൂടുകൾ ഗവേഷകർ പരിശോധിച്ചിട്ടുണ്ട്.

മറ്റ് കണ്ടെത്തലുകൾ

സ്പെയിനിൽ 130 വർഷം മുൻപ് താടിക്കാരൻ കഴുകൻമാർ വംശനാശം വന്ന് അപ്രത്യക്ഷരായിരുന്നു. പരിശോധന നടത്തിയ കൂടുകളിൽനിന്ന് ഇരുന്നൂറിലധികം മനുഷ്യനിർമിത പുരാവസ്തുക്കളും ആയിരക്കണക്കിന് എല്ലുകളും കണ്ടെത്തിയിരുന്നു. ഈ പുരാവസ്തുക്കളിൽ ഒരു വില്ലിൻ്റെ ഭാഗവും ഉൾപ്പെടുന്നു.

കഴുകൻമാരുടെ കൂട്ടത്തിലെ വ്യത്യസ്തരാണ് താടിക്കാരൻ കഴുകൻമാർ. എല്ലുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. എല്ലുകൾ പൊട്ടിച്ച് മജ്ജ ഭക്ഷിക്കാൻ അനുവദിക്കുന്ന തരത്തിൽ കരുത്തുറ്റതാണ് ഇവയുടെ കൊക്കുകൾ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...