കേരള വാർത്ത

’അത്യുന്നതങ്ങളിൽ’ തിളങ്ങാൻ കാമ്പസിൽനിന്നു നക്ഷത്രങ്ങൾ; സാങ്കേതിക തികവോടെ നിർമിച്ച് വിദ്യാർഥികൾ

ചേർത്തല: ഇത്തവണത്തെ ക്രിസ്മസിന് വീടുകളിൽ തിളങ്ങാൻ കാമ്പസിൽനിന്നു നക്ഷത്രങ്ങൾ. അതും നല്ല സാങ്കേതിക മികവോടെ. ചേർത്തല ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇലക്ടോണിക്സ് അസോസിയേഷൻ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വിദ്യാർഥികളാണ് കാമ്പസിൽ നക്ഷത്രനിർമാണം നടത്തുന്നത്.

വരുമാനം വിദ്യാർഥികളുടെ കരിയർമികവിനും ജോലിസാധ്യതകൾക്കുമായി പ്രയോജനപ്പെടുത്തും. കാമ്പസിൽ വ്യവസായം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. 50 എൽഇഡി നക്ഷത്രങ്ങളാണ് ആദ്യമൊരുക്കിയത്. നക്ഷത്രങ്ങളിലെ വ്യത്യസ്തതയും ന്യൂജെൻ ടച്ചും ചർച്ചയായതോടെ എണ്ണം 130-ലേക്കെത്തി. ഇപ്പോൾ കൂടുതൽ ആവശ്യക്കാരെത്തുന്നുണ്ട്.

ആവശ്യക്കാർക്കുമാത്രം ഒരുക്കാനാണ് ലക്ഷ്യം. ആദ്യമായാണ് ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയിൽ കോളേജിൽ ക്രിസ്മസ് നക്ഷത്രങ്ങളൊരുക്കിയത്. 199 രൂപ മുതൽ 850 രൂപ വരെ വിലയുള്ള നക്ഷത്രങ്ങളുണ്ട്. ഇതിനു വിപണിയിൽ 400 മുതൽ 1500 വരെ വിലയുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. വളരെ കുറച്ചു സമയത്തിനുള്ളിലാണ് വിദ്യാർഥികൾ നക്ഷത്രം പൂർത്തിയാക്കിയത്.

ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാനുള്ള നക്ഷത്രങ്ങളിൽ ലാഭത്തെക്കാൾ മൂല്യത്തിനാണ് വിദ്യാർഥികൾ പ്രാധാന്യം നൽകിയതെന്ന് ഇലക്ട്രോണിക്സ് വിഭാഗം മേധാവി രസ്ന കെ.ബി. ദാസ് പറഞ്ഞു. പ്രിൻസിപ്പൽ ആനി ജെ. സെന്നത്ത് വിപണിയിലിറക്കി. അധ്യാപകരായ കെ.ജി. ജയ്‌മോൻ, സ്റ്റീഫൻ സാമുവൽ, പി.വൈ. സൽമ, ബിനോയ് ബാബു, എം. രഞ്ജീവ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. 

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...