പ്രധാന വാർത്തശാസ്ത്രീയം

എയർബസ് എ320: ഇന്ത്യയിൽ സോഫ്റ്റ് വെയർ അപ്‌ഡേഷൻ പൂർത്തിയായി, വിമാനങ്ങളെല്ലാം ഫിറ്റ്

ന്യൂഡൽഹി: എയർബസ് എ320 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിക്കാനുള്ള ശ്രമം രാജ്യത്ത് പൂർത്തിയായി. പ്രശ്‌നം ബാധിക്കപ്പെട്ട 338 വിമാനങ്ങളിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ ഏതാനും ചിലതൊഴികെ സർവീസിലുള്ള ബാക്കിയെല്ലാ വിമാനങ്ങളുടെയും സോഫ്റ്റ്വെയർ അപ്‌ഡേഷൻ പൂർത്തിയായതായി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.

കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ ഫ്‌ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്കു തകരാർ സംഭവിക്കാമെന്ന് വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ സുരക്ഷാമുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് പരിഹരിക്കാനുള്ള സോഫ്റ്റ്!വെയർ അപ്‌ഡേഷൻ. ലോകമെങ്ങും ആറായിരത്തോളം വിമാനങ്ങളിൽ സോഫ്റ്റ്!വെയർ അപ്‌ഡേഷൻ നടത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ എ320 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന ഇൻഡിഗോ അവരുടെ 200 വിമാനങ്ങളുടെയും അപ്‌ഡേഷൻ ശനിയാഴ്ച രാത്രി 11 മണിയോടെ പൂർത്തിയാക്കി. എയർ ഇന്ത്യയുടെ 113 വിമാനങ്ങളിൽ 100 എണ്ണത്തിന്റെയും രാത്രി തന്നെ പൂർത്തിയായി. 4 വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്. ബാക്കി 9 എണ്ണത്തിന് അപ്!ഡേഷൻ ബാധകമല്ല. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 25 വിമാനങ്ങളിൽ 23 എണ്ണത്തിന്റെയും അപ്‌ഡേഷൻ കഴിഞ്ഞു. 2 വിമാനങ്ങൾ അറ്റകുറ്റപ്പണിയിലാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...