അമേരിക്കൻ വാർത്തപ്രധാന വാർത്ത

താജ്മഹൽ സന്ദർശിച്ച് പ്രസിഡന്റ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും ഭാര്യ വനേസ ട്രംപും

ന്യൂഡൽഹി : താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ. കനത്ത സുരക്ഷാ ക്രമീകരണത്തിൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു സന്ദർശനം. ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ ട്രംപ് ജൂനിയർ, താജ്മഹലിന്റെ ചരിത്രം, നിർമാണം, വാസ്തുവിദ്യ എന്നിവയെ കുറിച്ച് ഗൈഡിനോട് വിശദമായി ചോദിച്ചറിഞ്ഞെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

2020 ലെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് താജ്മഹൽ കാണിച്ചുകൊടുത്ത ഗൈഡ് നിതിൻ സിങ്ങാണ് പര്യടനത്തിൽ ട്രംപ് ജൂനിയറിനൊപ്പവും ഉണ്ടായിരുന്നത്. താജ്മഹലിനുള്ളിലും ഡയാന ബെഞ്ചിലുമുൾപ്പെടെ വിപുലമായ ഫോട്ടോ സെഷൻ നടത്തി. സന്ദർശനത്തോടനുബന്ധിച്ച് പോലീസിനും സിഐഎസ്എഫിനു മുറമേ യുഎസിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിരുന്നു.

ഒരു രാത്രിക്ക് 11,00,000 രൂപ മുറി വാടകയുള്ള ഒബ്‌റോയ് അമർവിലാസിലെ കോഹിനൂർ സ്യൂട്ടിലാണ് ട്രംപ് ജൂനിയർ തങ്ങിയത്. ഹോട്ടലിലെ മുറിയിൽ നിന്ന് താജ്മഹൽ കാണാം.

അമേരിക്കൻ കോടീശ്വരൻ രാജു മണ്ടേനയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ട്രംപ് ജൂനിയർ ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെ ഉദയ്‌പൂർ ജഗ് മന്ദിർ പാലസിലാണ് വിവാഹം. നവംബർ 24 വരെ ട്രംപ് ജൂനിയർ ഉദയ്‌പൂരിലുണ്ടാകും.

ഇന്നലെ അനന്ത് അംബാനിക്കൊപ്പം ജാംനഗറിലെ വന്താര വന്യജീവി സങ്കേതവും പ്രദേശത്തെ ക്ഷേത്രങ്ങളും ട്രംപ് ജൂനിയർ സന്ദർശിച്ചിരുന്നു. ഇതിനിടെ അനന്ത് അംബാനി ട്രംപ് ജൂനിയറിനും കുടുംബത്തിനുമായി ഒരു സ്വകാര്യ ദാണ്ഡിയ നൃത്തം സംഘടിപ്പിച്ചിരുന്നു. ട്രംപ് ജൂനിയർ കുടുംബസമേതം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വന്താരയിൽ നിന്നാണ് ഇന്നലെ ട്രംപ് ജൂനിയർ ദിവസം ആരംഭിച്ചത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വന്താരയെക്കുറിച്ച് വിശദമായി അദ്ദേഹം മനസിലാക്കി. ജീവനക്കാരോടും സംസാരിക്കുകയും ചെയ്‌തു. അവിടെ നിന്നും അദ്ദേഹം സമീപത്തുള്ള ഗണപതി ക്ഷേത്രങ്ങളിലും മറ്റ് ദേവാലയങ്ങളിലും എത്തി പ്രാർത്ഥിച്ചു. ഇതിനെല്ലാം ശേഷമാണ് സായാഹ്നത്തിൽ ദാണ്ഡിയ നൃത്തം ചെയ്‌തത്. അനന്ത് അംബാനിയും ഭാര്യ രാധിക മെർച്ചന്റും ട്രംപ് ജൂനിയറും ഭാര്യ വനേസ ട്രംപും ദാണ്ഡിയ നൃത്തം ചെയ്‌തു.

പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും 2020ൽ താജ്മഹൽ സന്ദർശിച്ചിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...