പ്രധാന വാർത്ത

വാ​യു ഗു​ണ​നി​ല​വാ​രം മോ​ശം; ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം

ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​വം​ബ​ർ 15 മു​ത​ൽ സ​ർ​ക്കാ​ർ, മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത. വാ​യു ഗു​ണ​നി​ല​വാ​രം മോ​ശം അ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ​യും എം​സി​ഡി ഓ​ഫീ​സു​ക​ൾ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ ഡ​ൽ​ഹ​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ സ​മ​യ​ക്ര​മം 9.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യും എം​സി​ഡി ഓ​ഫീ​സു​ക​ൾ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യു​മാ​ണ്‌.

പു​തു​ക്കി​യ സ​മ​യ​ക്ര​മം ഫെ​ബ്രു​വ​രി 15 വ​രെ തു​ട​രും. ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ൾ​ക്കി​ട​യി​ൽ നി​ല​വി​ൽ 30 മി​നി​റ്റ് ഇ​ട​വേ​ള മാ​ത്ര​മു​ള്ള​തി​നാ​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ഗ​ര​ത്തി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത് ന​ഗ​ര​ത്തി​ലെ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

സെ​ൻ​ട്ര​ൽ പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ (സി​പി​സി​ബി) ബു​ള്ള​റ്റി​ൻ പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ വെ​ള്ളി​യാ​ഴ്ച വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 322 രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി വാ​യു​നി​ല​വാ​രം സൂ​ചി​ക ‘വ​ള​രെ മോ​ശം’ നി​ല​വാ​ര​ത്തി​ലാ​ണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

പേമെന്റ് സംവിധാനത്തെ പുകഴ്ത്തി ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകകപ്പ് വേദിയിൽ താരമായി ‘റിപ്പർ ഹോട്ട് ഡോഗ്’: അമേരിക്കയെ കീഴടക്കിയ യൂറോപ്യൻ വിഭവം

ന്യൂജഴ്‌സി: ഈ ലോകകപ്പിന്റെ തീപാറും കളിയായ ബ്രസീൽ–മൊറോക്കോ മാച്ച് നടന്നത് പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. ന്യൂജഴ്‌സിയിലെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിലെ മതനേതാക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ; തകർത്ത് സ്പെഷ്യൽ സെൽ, ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് പിന്തുണയുള്ള രാജ്യാന്തര ഭീകര ക്രിമിനൽ ശൃംഖലയെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി...