അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

കുടിയേറ്റ നിയമം കർക്കശമാക്കിയ ശേഷം ഈ വർഷം യു.എസ് നാടുകടത്തിയത് 2,790 ഇന്ത്യക്കാരെ

വാഷിങ്ടൺ: 2025ൽ യു.എസ് നാടുകടത്തിയത് 2,790 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് രൻധീർ ജയ്‌സ്വാൾ. യു.കെയിൽ നിന്ന് 100 ഇന്ത്യൻ പൗരൻമാരെയും നാടു കടത്തിയതായി മന്ത്രാലയം പറഞ്ഞു.

യു,എസിൽ കുടിയേറ്റ നിയന്ത്രണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പുറത്ത് വരുന്നത്. കുടിയേറ്റ നിയമം കർക്കശമാക്കിയ ശേഷം ജനുവരി 20 മുതൽ 20 ലക്ഷം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നാണ് ട്രംപിൻറെ ഓഫിസ് നൽകുന്ന റിപ്പോർട്ട്. ഇതിൽ 10 ലക്ഷത്തിലധികം പേർ സ്വയം യു.എസ് വിട്ടവരും നാലു ലക്ഷം പേർ ഔപചാരിക നടപടി പ്രകാരം നാടുകടത്തപ്പെട്ടവരുമാണ്.

കഴിഞ്ഞ നാലു മാസമായി രേഖകളില്ലാത്ത കുടിയേറ്റക്കാരെ യു.എസിലേക്ക് കടത്തി വിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ തുറന്ന അതിർത്തികളുടെ യുഗം അവസാനിച്ചെന്നും പറഞ്ഞു. ജനുവരിയിൽ ട്രംപ് നടപ്പാക്കിയ കുടിയേറ്റ നയങ്ങൾ സെൻട്രൽ അമേരിക്കയിലെ കുടിയേറ്റങ്ങളിൽ 97 ശതമാനം കുറവുണ്ടാക്കിയെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഈ വർഷം അവസാനത്തോടെ 6 ലക്ഷം പേരെ നാടുകടത്തുമെന്ന് യു.എസ് ഹോംലാൻറ് സെക്യൂരിറ്റി ഡിപ്പാർട്‌മെൻറ് അറിയിച്ചിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...