പ്രധാന വാർത്ത

പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം ജമ്മു കാഷ്മീൽ നടന്ന ആദ്യ രാജ്യസഭാ തെരഞ്ഞെടുപ്പ്: നാഷണൽ കോൺഫറൻസ് 3, ബിജെപി 1

ശ്രീനഗർ: ജമ്മു കാഷ്മീരിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് (എൻസി) മൂന്നു സീറ്റിലും ബിജെപി ഒരെണ്ണത്തിലും വിജയിച്ചു. പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം ജമ്മു കാഷ്മീൽ നടന്ന ആദ്യ രാജ്യസഭാ തെരഞ്ഞെടുപ്പാണിത്.

ആദ്യ സീറ്റിൽ എൻസിയിലെ അലി മുഹമ്മദ് മിർ വിജയിച്ചു. മിർ 58 വോട്ട് നേടിയപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 28 പാർട്ടി വോട്ടു മാത്രമാണു ലഭിച്ചത്. രണ്ടാം സീറ്റിൽ എൻസിയിലെ സജ്ജാദ് കിച്‌ലൂ 57 വോട്ട് നേടി വിജയിച്ചു. ബിജെപിക്ക് 28 വോട്ട് കിട്ടി. ഒരു എൻസി വോട്ട് അസാധുവായി.

മൂന്നും നാലും സീറ്റുകളിലേക്ക് ഒറ്റ വിജ്ഞാപനമായിരുന്നു പുറപ്പെടുവിച്ചിരുന്നത്. ഈ സീറ്റുകളിലേക്ക് നാഷണൽ കോൺഫറൻസ് ജി.എസ്. ഒബ്‌റോയി, ഇമ്രാൻ നബി ദാർ എന്നിവരെ മത്സരിപ്പിച്ചു.

സത് ശർമയായിരുന്നു ബിജെപി സ്ഥാനാർഥി. ഒബ്‌റോയി, സത് ശർമ എന്നിവർ വിജയിച്ചു. ഒബ്‌റോയിക്ക് 31 വോട്ടും ബിജെപി സ്ഥാനാർഥി സത് ശർമയ്ക്ക് 32 വോട്ടും ലഭിച്ചും.

എൻസിയിലെ ഇമ്രാൻ നബി ദാറിന് 21 വോട്ടാണു ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് നാലു വോട്ട് അധികം ലഭിച്ചു. സ്വതന്ത്രരുടേതാണ് ഈ വോട്ടുകളെന്നാണു നിഗമനം. നാഷണൽ കോൺഫറൻസിന് കോൺഗ്രസ്, സിപിഎം, പിഡിപി പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...