പ്രധാന വാർത്ത

നവി മുംബൈയിലെ ഫ്‌ലാറ്റിൽ തീപിടിത്തം; 3 മലയാളികൾ ഉൾപ്പെടെ 6 മരണം

മുംബൈ: നവിമുംബൈയിലെ വാശിയിൽ അപ്പാർട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാശിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട് സർക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം.

മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നുണ്ട്. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണിവർ. അപ്പാർട്‌മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്.

പുലർച്ചെ നാലുമണിയോടെ തീയണയ്ക്കാനായി. മരിച്ച നാലാമത്തെയാൾ കമല ഹിരാൽ ജെയിൻ(84). പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഫോട്ടോ: മുംബൈയിൽ തീപിടിത്തത്തിൽ മരിച്ച സുന്ദർ ബാലകൃഷ്ണൻ, പൂജ രാജൻ, മകൾ, വേദിക എന്നിവർ, തീപിടിത്തമുണ്ടായ അപ്പാർട്ട്‌മെന്റ്

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...