കേരള വാർത്തപ്രധാന വാർത്ത

ശക്തമായ മഴ: മലവെള്ളപ്പാച്ചിലിൽ ഇടുക്കി ജില്ലയിൽ കനത്ത നാശം; മുല്ലപ്പെരിയാർ ഡാം തുറന്നു

വണ്ടിപ്പെരിയാർ : വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 1063 ഘനയടി ജലമാണ് തുറന്നുവിട്ടിരിക്കുന്നത്. 1683 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നും 17,828 ക്യുസെക്‌സ് വെള്ളമാണ് ഡാമിലേയ്ക്ക് എത്തുന്നതെന്നും അധികൃതർ അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് കല്ലാർ ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തി. മലവെള്ളപാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുമളിയിൽ ശക്തമായ മഴ പെയ്തതോടെ 5 കുടുംബങ്ങളെയും വീട്ടിൽ നിന്ന് മാറ്റിപാർപ്പിച്ചു. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലയിലും ശക്തമായ മഴയാണ് പെയ്തത്. ഇവിടെ വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയി. പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ മഴയുടെ ശക്തി കുറവാണ്. ആളപായം സംഭവിച്ചിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം. ഇടുക്കി നെടുങ്കണ്ടം കൂട്ടാറിൽ കനത്ത മലവെള്ള പാച്ചിലിൽ ടെമ്പോ ട്രാവലർ ഒഴുക്കിൽപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ടാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കു പുറമെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോതമംഗലത്തും ശക്തമായ മഴയാണ് രാത്രി പെയ്തത്. കുടമുണ്ടപാലത്ത് വെള്ളം കയറിയതോടെ കാർ ഒഴുക്കിൽപ്പെട്ടു. രക്ഷാപ്രവർത്തകർ എത്തിയാണ് കാർ പുറത്തെത്തിച്ചത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...