അമേരിക്കൻ വാർത്തപ്രധാന വാർത്ത

എക്കണോമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ പാനീയങ്ങൾ: എയർ കാനഡയുടെ പുതിയ നീക്കം

ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡയുടെ വൈസ് പ്രസിഡന്റ് സ്കോട്ട് ഒ’ലിയറി വ്യക്തമാക്കി. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മെക്‌സിക്കോ, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെ എയർ കാനഡയുടെ എല്ലാ യാത്രാമാർഗങ്ങളിലും complimentary ബിയർ, വൈൻ, കാനഡയിൽ നിർമ്മിച്ച പ്രത്യേക സ്നാക്കുകൾ തുടങ്ങിയവ ഇനി മുതൽ നൽകും. രാവിലെ 10 മണിക്ക് മുമ്പുള്ള യാത്രകളിൽ Cinnamon Bun Soft Baked Oat Bars, Ginger Defence Wellness Shots തുടങ്ങിയതും ഉൾപ്പെടും.മറ്റ് പ്രധാന യുഎസ് എയർലൈൻസുകളായ അമേരിക്കൻ, ഡെൽറ്റ, യുനൈറ്റഡ് തുടങ്ങിയവയിൽ ഇത്തരം സൗജന്യ പാനീയങ്ങൾ ലഭ്യമല്ല. Spirit, Frontier, JetBlue പോലുള്ള ലോ-കോസ്റ്റ് എയർലൈൻസുകൾ പാനീയങ്ങൾക്ക് പണം ഈടാക്കുന്നു.എയർ കാനഡയുടെ പുതിയ പദ്ധതി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...