കൗതുകങ്ങൾപ്രധാന വാർത്തസിനിമ

‘രാമായണ’ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി: സായ് പല്ലവി

ബോളിവുഡ് ബ്രഹ്മാണ്ഡചിത്രം ‘രാമായണ’ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ഡൽഹിയിൽ നടന്ന ‘പ്രഥം സങ്കൽപ്’ വേദിയിലാണ് സായ് പല്ലവി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവി വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ ഞങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.

സീതാമാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല. ഞാൻ ധ്യാനത്തിലിരുന്ന് പ്രാർത്ഥിക്കുമായിരുന്നു ‘സീതാ മാതാവേ എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’ എന്ന്.

എന്നിലൂടെ പുറത്തുവരുന്നതെന്തോ അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്‌പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചു’- നടി വ്യക്തമാക്കി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയ്ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റൺബീർ കപൂറാണ് ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്നത്. രാവണനായി യഷാണ് വേഷമിടുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...