അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയുടെ സമുദ്രാതിർത്തിക്ക് ഇനി പുതിയ കാവൽ; ഐഎൻഎസ് മഹേന്ദ്രഗിരി

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് മഹേന്ദ്രഗിരിയും. തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമാണ് സവിശേഷത. പ്രൊജക്ട് 17എയുടെ ഭാഗമായാണ് നിർമ്മാണം. ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവയ്പ്പാണിതെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.

തീരക്കടലിലും ആഴക്കടലിലും കപ്പൽ ഇന്ത്യയുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിറുത്തുന്നതിലും ഐഎൻഎസ് മഹേന്ദ്രഗിരി നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വളരുന്ന സമുദ്ര ശേഷിയുടെയും സാങ്കേതിക സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് മഹേന്ദ്രഗിരിയെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു.

പ്രൊജക്ട് 17 ന്റെ ഭാഗമായി നിർമ്മിച്ച് കമ്മിഷൻ ചെയ്ത യുദ്ധ കപ്പലുകൾ

  • 2025 ജനുവരി: ഐ.എൻ.എസ് നീലഗിരി
  • 2025 ഓഗസ്റ്റ്: ഐ.എൻ.എസ് ഉദയഗിരിയും ഐ.എൻ.എസ് ഹിമഗിരിയും
  • 2026 ഏപ്രിൽ: ഐ.എൻ.എസ് താരഗിരി
  • 2026 ജൂൺ: ഐ.എൻ.എസ് ദുനഗിരി

മഹേന്ദ്രഗിരിയുടെ സവിശേഷതകൾ

  • നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന. 6,670 ടൺ ശേഷിയും 28 നോട്ട് വരെ വേഗത കൈവരിക്കാനും കഴിവുമുണ്ട്.
  • സൂപ്പർസോണിക് ഉപരിതല മിസൈലുകൾ, അന്തർവാഹിനി ശേഷി, എംബാർക്ക്ഡ് മൾട്ടിറോൾ ഹെലികോപ്ടർ, നൂതന സ്റ്റെൽത്ത് സവിശേഷതകൾ, ആധുനിക സെൻസറുകൾ, നെറ്റ്‌വർക്ക് കേന്ദ്രീകൃത പോരാട്ട സംവിധാനം, അത്യാധുനിക ആയുധ സ്യൂട്ടുകൾ
  • ഫ്ളീറ്റ് എയർ ഡിഫൻസ്, ആന്റിസർഫസ് വാർഫെയർ, ആന്റിസബ് മറൈൻ വാർഫെയർ, മാരിടൈം ഇന്റർഡിക്ഷൻ, സർവൈലൻസ്, മാനുഷിക സഹായം, ദുരന്ത നിവാരണം (എച്ച്.എ.ഡി.ആർ) എന്നിവയുൾപ്പെടെ ചെയ്യാനാകും

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....