അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഹോർമുസ് അടച്ചിട്ടില്ല, കപ്പലുകൾക്ക് കടന്നു പോകാം; സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമെന്ന് യുഎസ്

വാഷിംഗ്ടൺ : ഹോ‌ർമുസ് കടലിലിടുക്ക് അടച്ചിട്ടിട്ടില്ലെന്നും കപ്പലുകൾക്ക് കടന്നുപോകാമെന്നും യു.എസ് സെൻട്രൽ കമാൻഡ്. അന്താരാഷ്ട്ര ജലപാതയിൽ ഗതാഗതം സുഗമമാണെന്നും ഇറാന്റെ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യു.എസ് സേന പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിച്ച സംഘ‌ർഷങ്ങളെ തുടർന്ന്ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു്,​എസ് സൈന്യത്തിന്റെ പ്രസ്താവന.

ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇറാനും യു,​എസും തമ്മിലുള്ള വെടിനിറുത്തൽ നിറുത്തുകയും സംഘർഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാന് ആണവ ബോംബുകളെക്കാൾ പ്രധാനമാണെന്നും അത് സംരക്ഷിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാന് മേജർ ജനറൽ മൊഹ്‌സിൻ റെസായ് പറഞ്ഞു. ഇറാനിലെ യു.എശ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്.

അതേസമയം ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള പാതകൾ തുറന്നു കിടക്കുന്നുവെന്നാണ് യു,​എസ് സൈന്യത്തിന്റെ അവകാശവാദം. ആഗോളതലത്തിൽ ചരക്കുകളും ഇന്ധനവും കടത്തിവിടാൻ വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ജലപാതയ്ക്ക് മേൽ ഇറാന് നിയന്ത്രണമില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ 140ലധികം കപ്പലുകൾ ഹോർമുസ് വഴി കടന്നുപോയിട്ടുണ്ടെന്നും സൈന്യം അവകാശപ്പെട്ടു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...