അന്താരാഷ്ട്ര വാർത്തആനുകാലികംചരമംപ്രധാന വാർത്ത

ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ ഇന്ത്യയിലും തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

ന്യൂഡൽഹി : ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രമന്ത്രി കിരൺ റിജിജു ഖത്തറിലെത്തി ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഷെയ്ഖ് ഹമദിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഷെയ്ഖ് ഹമദ് ദീർഘ വീക്ഷണമുള്ള നേതാവായിരുന്നുവെന്നും ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും എക്സിൽ പങ്കുവച്ച അനുശോചന കുറിപ്പിൽ നരേന്ദ്ര മോദി പറഞ്ഞു.

ഇ​ന്ന്​ ​രാ​വി​ലെ​ ​ദോ​ഹ​യി​ലാ​യി​രു​ന്നു​ ഖ​ത്ത​ർ​ ​മു​ൻ​ ​ഭ​ര​ണാ​ധി​കാ​രി​ ​ഷെ​യ്ഖ് ​ഹ​മ​ദ് ​ബി​ൻ​ ​ഖ​ലീ​ഫ​ ​അ​ൽ​ ​താ​നി​ ​(74​)​​​ അന്തരിച്ചത്​ . ഖ​ത്ത​റി​ൽ​ ​ഇ​ന്ന് മു​ത​ൽ​ ​നാ​ല് ​ദി​വ​സ​ത്തെ​ ​ദുഃ​ഖാ​ച​ര​ണം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും​ ​സ​ർ​ക്കാ​ർ​/​പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാളെ ​മു​ത​ൽ​ 18​ ​വ​രെ​ ​അ​വ​ധി​യാ​ണ്.​ ​ ദോ​ഹ​യി​ലെ​ ​ഇ​മാം​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബ് ​പ​ള്ളി​യി​ലെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് ​ശേ​ഷം​ ​ലു​സൈ​ൽ​ ​ഖ​ബ​ർ​സ്ഥാ​നി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മൃ​ത​ദേ​ഹം​ ​സം​സ്‌​ക​രി​ച്ചു.

1995​ൽ​ ​ഖ​ത്ത​റി​ന്റെ​ ​അ​മീ​റാ​യി​ ​അ​ധി​കാ​ര​ത്തി​ലേ​റി​യ​ത് ​മു​ത​ൽ​ 2013​ൽ​ ​സ്ഥാ​ന​മൊ​ഴി​യും​ ​വ​രെ​ ​സൗ​ഹൃ​ദ​പ​ര​മാ​യ​ ​പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും​ ​ന​യ​ത​ന്ത്ര​ ​ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും​ ​അ​ദ്ദേ​ഹം​ ​ഇ​ന്ത്യ​യ​ട​ക്കം​ ​ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​മി​ക​ച്ച​ ​ബ​ന്ധം​ ​കെ​ട്ടി​പ്പ​ടു​ത്തു.​ ​ആ​ധു​നി​ക​ ​ഖ​ത്ത​റി​ന്റെ​ ​ശി​ല്പി​യെ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​ഷെ​യ്ഖ് ​ഹ​മ​ദ്,​ത​ന്റെ​ ​രാ​ജ്യ​ത്തെ​ ​വി​ശാ​ല​മാ​യ​ ​പ്ര​കൃ​തി​ ​വാ​ത​ക​ ​സ​മ്പ​ത്ത് ​ഉ​പ​യോ​ഗി​ച്ച് ​വി​ദ്യാ​ഭ്യാ​സ,​സാ​മൂ​ഹി​ക​ ​പ​രി​ഷ്ക​ര​ണ,​സാ​മ്പ​ത്തി​ക​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അ​ടി​ത്ത​റ​ ​പാ​കി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...