അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

‘അവരെന്നെ കൊന്നോട്ടെ, മരണം സ്വന്തം മണ്ണിലായിരിക്കണം’; ‌ഡിസംബറോടെ ബംഗ്ളാദേശിലേയ്ക്ക് മടങ്ങുമെന്ന് ഷെയ്‌ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ളാദേശ് കലാപത്തിനുപിന്നാലെ ഇന്ത്യയിലേയ്ക്ക് കടന്ന മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന തിരികെ മടങ്ങാനൊരുങ്ങുന്നു. താനും അവാമി ലീഗ് പാർട്ടിലെ മുതിർന്ന നേതാക്കളും ഡിസംബറോടെ ബംഗ്ളാദേശിലെത്തി കീഴടങ്ങുമെന്നാണ് ഹസീന വ്യക്തമാക്കിയത്. വിവിധ കുറ്റങ്ങൾ ചുമത്തി ബംഗ്ലാദേശ് ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ രാജ്യം വിട്ട ഹസീന 2024 ഓഗസ്റ്റ് അഞ്ചുമുതൽ ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണ്. 2024ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ ഹസീനയ്ക്ക് പങ്കുണ്ടെന്ന കുറ്റം ചുമത്തിയാണ് 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. എന്നാൽ കുറ്റങ്ങൾ ഹസീന നിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടാനോ മരിക്കാനോ തയ്യാറാണെന്നും എന്നാൽ മാതൃരാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ടെന്നുമാണ് ഹസീന റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്. ഹസീനയെ ബംഗ്ളാദേശിന് കൈമാറണമെന്ന് ബംഗ്ളാദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അവർ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.

‘തിരികെ പോകുമ്പോൾ അവരെന്ന അറസ്റ്റ് ചെയ്തേക്കാം. ചിലപ്പോൾ കൊല്ലുകയും ചെയ്യും. എന്നാലും എനിക്ക് പോകണം. എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തൽ നേരിടുകയാണ്. മരണം വരിക്കുകയാണെങ്കിൽ അതെന്റെ മാതാപിതാക്കളെ അടക്കിയിരിക്കുന്ന, അവരുടെ രക്തം വീണ എന്റെ സ്വന്തം മണ്ണിലായിരിക്കണം’- എന്നാണ് ഹസീന വ്യക്തമാക്കിയത്. തിരികെ പോകുന്ന അവാമി നേതാക്കളിൽ മുൻ ആഭ്യന്തര മന്ത്രി ആസാദുസാമാൻ ഖാൻ കമലും ഉൾപ്പെടുമെന്നാണ് വിവരം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...