അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

വെടിനിർത്തൽ: ചർച്ച തുടരാൻ ഇറാൻ സമീപിച്ചു, ആവശ്യം യുഎസ് അംഗീകരിച്ചു

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെ സംഘർഷം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

എന്നാൽ, വെടിനിർത്തൽ കരാർ അവസാനിച്ചെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം പുനഃരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

കഴിഞ്ഞ ചൊവ്വാഴ്ച ഹോർമുസ് കടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതാണ് നിലവിലെ പ്രകോപനങ്ങൾക്ക് കാരണം. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, നാവിക ആസ്തികൾ എന്നിവ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. അമേരിക്കൻ ആക്രമണത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റിലും ബഹ്‌റൈനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തി. ഖത്തറിൽവെച്ച് ആണവ പദ്ധതിയെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നതിനുപിന്നാലെയാണ് പുതിയ സംഘർഷങ്ങൾ.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...