ആനുകാലികംകായികംപ്രധാന വാർത്ത

അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകർത്ത് ആൻസി സോജൻ ചരിത്രത്തിലേക്ക്

ഭുവനേശ്വർ: മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മറ്റൊരു മലയാളിയായ ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 6.88 മീറ്റർ ദൂരം ചാടി തൃശ്ശൂർ സ്വദേശിയായ ആൻസി സോജൻ ചരിത്രം കുറിച്ചത്. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവ് കൂടിയാണ് അൻസി സോജൻ.

മത്സരത്തിന്റെ തുടക്കം മുതൽക്കേ മികച്ച ഫോമിലായിരുന്നു ആൻസി. ആദ്യശ്രമത്തിൽ 6.73 മീറ്റർ ചാടി മികച്ച തുടക്കംകുറിച്ചു. പിന്നീട് അഞ്ചാം ശ്രമത്തിലാണ് ആൻസി 6.88 മീറ്റർ എന്ന ചരിത്ര ദൂരത്തേക്ക് കുതിച്ചത്. അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് ആൻസി മത്സരം അവസാനിപ്പിച്ചത്. തകർപ്പൻ പ്രകടനത്തോടെ ഏഷ്യൻ ഗെയിംസിനും ആൻസി യോഗ്യത നേടി.

2004 ഓഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സ് ലോങ് ജമ്പ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിയായിരുന്നു അഞ്ജു ബോബി ജോർജിന്റെ ചരിത്ര നേട്ടം. അന്ന് 6.83 മീറ്ററായിരുന്നു അഞ്ജു ബോബി ജോർജ് ചാടിയത്. ഇതിനെയാണ് ഇപ്പോൾ ആൻസി സോജൻ മറികടന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...