അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഡമ്മി ചിത്രങ്ങൾ പുറത്ത്

ന്ന് ആഗോള സ്മാർട്ഫോൺ വിപണിയിൽ ശക്തരായ കമ്പനികളിൽ ഫോൾഡബിൾ ഫോൺ ഇതുവരെ വിപണിയിലെത്തിച്ചിട്ടില്ലാത്ത ഏക കമ്പനിയാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. ഗൂഗിളും സാംസങ്ങും ഉൾപ്പെടെ ഫോൾഡബിൾ ഫോണുകളുടെ പലവിധ ജനറേഷനുകൾ പുറത്തിറക്കിക്കഴിഞ്ഞിട്ടും ആപ്പിൾ ഇതുവരെയും ഒരു ഫോൾഡബിൾ ഫോൺ വിപണിയിലെത്തിച്ചിട്ടില്ല. എന്നാൽ, ഈ വർഷം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ എത്തുമെന്നാണ് വിവരം. ആപ്പിൾ പുതിയ മോഡലിനെ എന്താണ് വിളിക്കുക എന്ന് വ്യക്തമല്ല, ഐഫോൺ ഫോൾഡ് എന്നും ഐഫോൺ അൾട്ര എന്നുമെല്ലാമുള്ള പേരുകൾ ഇതിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന്റെ ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ടിപ്പ്സ്റ്ററായ സോണി ഡിക്സണാണ് ഐഫോൺ ഫോൾഡിന്റെ ഡമ്മിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഡമ്മി യൂണിറ്റെന്ന പേരിലാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നതെങ്കിലും ആപ്പിൾ ഔദ്യോഗികമായി ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങളോ പ്രഖ്യാപനങ്ങളോ നടത്തിയിട്ടില്ല. ആദ്യ ഐഫോൺ ഫോൾഡിന് ആകെ ഒരു കളർ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ എന്നാണ് സോണി നൽകുന്ന വിവരം.

ഐഫോൺ ഫോൾഡ്; ഡമ്മി പതിപ്പിന്റെ ചിത്രങ്ങൾ ലീക്കായി, ഡിസൈൻ എങ്ങനെയെന്ന് വ്യക്തം

ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ വീതിയേറിയ ഫോൾഡബിൾ ഐഫോണാണ് കാണിക്കുന്നത്. അതായത്, ഐഫോൺ ഫോൾഡ് പാസ്പോർട്ട് മടക്കും പോലെ മടക്കും വിധമായിരിക്കുമെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. ഇത് ആദ്യ ഗൂഗിൾ പിക്സൽ ഫോൾഡിന് സമാനമായേക്കാം. ഐഫോൺ ഡമ്മി യൂണിറ്റിന്റെ പിൻഭാഗത്ത് തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ടാബ്ലെറ്റ് ഷേപ്പിലുള്ള ക്യാമറ മോഡ്യൂളുണ്ട്, അതിൽ ഡ്യുവൽ ക്യാമറ കട്ടൗട്ടുകളുമുണ്ട്. ഈ ക്യാമറ മോഡ്യൂൾ ഐഫോൺ എയറിനെ ഓർമ്മിപ്പിച്ചേക്കാമെങ്കിലും  നീളം കുറവാണ്. ഐഫോൺ 17-ലെ വെർട്ടിക്കൽ ക്യാമറ മോഡ്യൂൾ ഹൊറിസോണ്ടലാക്കിയാൽ എങ്ങനെയുണ്ടാവുമോ അത് പോലെ. മൈക്കും ഫ്ലാഷ്ലൈറ്റും ഇതേ മോഡ്യൂളിൽ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്.

സഹിൽ കരോൾ എന്നയാൾ എക്സിൽ പങ്കുവെച്ച മറ്റൊരു ചിത്രത്തിൽ ഫോണിന്റെ വോളിയം ബട്ടനുകൾ മുകളിലായി സ്ഥാപിച്ചതും കാണാം. എങ്കിലും പവർ ബട്ടൻ ഒരു വശത്ത് തന്നെയാണുള്ളത്. സഹിൽ പുറത്തുവിട്ട ചിത്രത്തിൽ ഫോണിന്റെ ഇന്നർ ഡിസ്പ്ലേ കൂടുതൽ വ്യക്തമാണ്. 7.8 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ ആണിതെന്നാണ് കരുതുന്നത്. പറഞ്ഞു വന്നാൽ, ഇത് ഒരു കുഞ്ഞൻ ഐപാഡ് പോലെയുണ്ടാവും.

അതേസമയം, ഇതോടൊപ്പം ഒരു 5.5 ഇഞ്ച് ഒഎൽഇഡി പാനലും ഐഫോൺ ഫോൾഡിനുണ്ടാവും. ഫോൾഡബിൾ സ്ക്രീനിൽ ഒരു കോണിലായാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഇതോടൊപ്പം, ഫേസ് ഐഡി സെൻസറുകൾ കാണുന്നില്ല. പകരം ടച്ച് ഐഡി തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഡമ്മി പതിപ്പിന്റെ ചിത്രമാണ് പുറത്തുവന്നതെങ്കിലും യഥാർഥ ഫോൾഡബിൾ ഐഫോൺ ഇതേ ശൈലിയിൽ തന്നെയാവാനാണ് സാധ്യത. എങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...