അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ക​രു​ത്ത​രു​മാ​യി ചെ​മ്പ​ട​വ​രു​ന്നു; സ്പെ​യി​ൻ ലോ​ക​ക​പ്പ് ടീമിനെ ​പ്ര​ഖ്യാ​പി​ച്ചു

മാ​ഡ്രി​ഡ്: ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ സ്പെ​യി​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​തി​വു​പോ​ലെ ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യു​വെ​ന്‍റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. സൂ​പ്പ​ർ താ​രം ല​മീ​ൻ യ​മാ​ൽ, പെ​ഡ്രി, ഗാ​വി, പാ​വു കു​ബാ​ർ​സി, എ​റി​ക് ഗാ​ർ​ഷ്യ, ഫെ​റാ​ൻ ടോ​റ​സ്, ജോ​വാ​ൻ ഗാ​ർ​ഷ്യ എ​ന്നീ ഏ​ഴ് ബാ​ഴ്‌​സ താ​ര​ങ്ങ​ൾ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

ആ​ഴ്‌​സ​ണ​ൽ, അ​ത്‌​ല​റ്റി​ക് ക്ല​ബ്, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് എ​ന്നീ ക്ല​ബു​ക​ളി​ൽ നി​ന്ന് മൂ​ന്ന് വീ​തം താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്. അ​തേ​സ​മ​യം സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഒ​രു താ​ര​ത്തെ​പ്പോ​ലും ‌ടീ​മി​ൽ ഉ​ൾ​പ്പെ‌‌​ടു​ത്തി​യി​ട്ടി​ല്ല. സ്പെ​യി​ൻ ഫു​ട്ബോ​ളി​ന്‍റെ 92 വ​ർ​ഷ​ത്തെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റ​യ​ൽ മാ​ഡ്രി​ഡി​ൽ നി​ന്നു​ള്ള ഒ​രു താ​രം പോ​ലും ടീ​മി​ൽ ഇ​ടം​നേ​ടാ​തെ പോ​കു​ന്ന​ത്.

ടീ​മി​ലു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഡീ​ൻ ഹൂ​യി​സെ​ൻ, അ​ൽ​വാ​രോ ക​രേ​ര​സ്, ഫ്രാ​ൻ ഗാ​ർ​ഷ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി. കൂ​ടാ​തെ 2024ൽ ​യൂ​റോ ക​പ്പ് നേ​ടി​യ ടീ​മി​നെ ന​യി​ച്ച മു​ൻ ക്യാ​പ്റ്റ​ൻ അ​ൽ​വാ​രോ മൊ​റാ​ട്ട​യ്ക്കും ഇ​ത്ത​വ​ണ ഇ​ടം​ല​ഭി​ച്ചി​ല്ല. കാ​ൽ​വി​ര​ലി​ന് പൊ​ട്ട​ലേ​റ്റ മി​ഡ്ഫീ​ൽ​ഡ​ർ ഫെ​ർ​മി​ൻ ലോ​പ്പ​സി​നെ​യും പ​രി​ഗ​ണി​ച്ചി​ല്ല.

ഗ്രൂ​പ്പ് എ​ച്ചി​ൽ കേ​പ് വെ​ർ​ദെ, സൗ​ദി അ​റേ​ബ്യ, യു​റ​ഗ്വാ​യ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് സ്പെ​യി​നി​ന്‍റെ സ്ഥാ​നം. ജൂ​ൺ 14ന് ​കേ​പ് വെ​ർ​ദെ​യ്ക്കെ​തി​രെ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​രം.

സ്പെ​യി​ൻ ടീം: ഗോ​ൾ​കീ​പ്പ​ർ​മാ​ർ: ഉ​നാ​യ് സി​മോ​ൺ, ഡേ​വി​ഡ് റാ​യ, യൊ​വാ​ൻ ഗാ​ർ​സ്യ. പ്ര​തി​രോ​ധം: മാ​ർ​ക്ക് കു​ക്കു​റെ​യ്യ, അ​ല​ക്‌​സാ​ൻ​ഡ്രോ ഗ്രി​മാ​ൾ​ഡോ, പാ​വു കു​ബാ​ർ​സി, ഐ​മെ​റി​ക് ലാ​പോ​ർ​ട്ടെ, മാ​ർ​ക്ക് പു​ബി​ൽ, എ​റി​ക് ഗാ​ർ​സ്യ, മാ​ർ​ക്കോ​സ് ലോ​റെ​ൻ്റെ, പെ​ഡ്രോ പോ​റോ.

മ​ധ്യ​നി​ര: പെ​ഡ്രി, ഫാ​ബി​യാ​ൻ റൂ​യി​സ്, മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, ഗാ​വി, റോ​ഡ്രി​ഗോ, അ​ല​ക്‌​സ്‌ ബ​യേ​ന, മി​ക്കെ​ൽ മെ​റീ​നോ. മു​ന്നേ​റ്റ​നി​ര: മൈ​ക്ക​ൽ ഒ​യാ​ർ​സ​ബാ​ൽ, ഡാ​നി ഓ​ൽ​മോ, നി​ക്കോ വി​ല്യം​സ്, യെ​റെ​മി പി​നോ, ഫെ​റാ​ൻ ടോ​റ​സ്, ബോ​ർ​ഹ ഇ​ഗ്നേ​ഷ്യ​സ്, വി​ക്ട​ർ മു​നോ​സ്, ല​മി​ൻ യ​മാ​ൽ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...