അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താം; ശു​ഭ സൂ​ച​ന​യു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ശു​ഭ സൂ​ച​ന​യു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​റാ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്ന് ഇ​റാ​ൻ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് ഇ​റാ​ന്‍റെ നി​ല​പാ​ട് സ​ഹാ​യ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കവേ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരക്കിട്ട് കരാര്‍ വേണ്ടെന്ന നിലപാടാണ് ട്രംപ് മുന്നോട്ടു വെച്ചത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ തിരക്കിട്ട് ഒരു കരാറിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതില്‍ പിഴവുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചര്‍ച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തി. ചര്‍ച്ചകളില്‍ പുരോഗതി ഉള്ളതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.

ധാരണയിലെ പുറത്തു വന്ന വിശദാംശങ്ങള്‍ ഓരോന്നായി നിഷേധിച്ച് ഇറാന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയെങ്കിലും ധാരണയ്ക്കുള്ള സാധ്യതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ആശ്വാസമാണ്. നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അംഗീകരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്തു. എല്ലാ തീരുമാനവും സുപ്രീം കൗണ്‍സിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക – ഇറാന്‍ ധാരണകള്‍ ഇസ്രയേലിനും ബാധകമെന്ന് ഇറാന്‍ നിലപാട് വ്യക്തമാക്കിയതും ശ്രദ്ധേയമായി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...