അന്താരാഷ്ട്ര വാർത്തആനുകാലികംകായികം

ലോകകപ്പിൽ പന്തുതട്ടാൻ ഒരു മലയാളി? ഖത്തർ സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദും

ദോഹ: അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി അടുത്തമാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ ഒരു മലയാളി താരം കളിക്കുമോ? ചരിത്രം തിരുത്തുന്ന സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ച് ലോകകപ്പിനുള്ള ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്‌സിൻ മുഹമ്മദ് സ്ഥാനംപിടിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്‌സിൻ മുഹമ്മദ് കഴിഞ്ഞവർഷംനടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിലുമുണ്ടായിരുന്നു.

ഖത്തറിന്റെ ദേശീയ അണ്ടർ-16 ടീമിൽ സ്ഥാനം പിടിച്ചാണ് തഹ്‌സിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് അണ്ടർ-17, അണ്ടർ-19 ടീമുകളിലും കളിച്ച തഹ്‌സിൻ 2024 ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്.

ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്‌സിൻ പ്രതീക്ഷകളോടെയാണ് അന്തിമ ടീം പ്രഖ്യാപനത്തിന് കാത്തിരിക്കുന്നത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...