ആനുകാലികംകേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

കേരള നിയമസഭ ഡിജിറ്റലിലേക്ക്: സമ്പൂർണ്ണ ഇ-നിയമസഭ വരുന്നു

തിരുവനന്തപുരം: നിയമസഭയിൽ ഒരംഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ കൈ ഉയർത്തിക്കാട്ടുന്നതിനുപകരം അംഗങ്ങൾക്ക് സഭാധ്യക്ഷനുമായി നേരിട്ട് ചാറ്റുചെയ്യാൻ മൊബൈൽ ആപ്പ്. സഭയിൽവരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലിലേക്ക്‌. ഒാരോഅംഗവും ഓരോസെഷനിലും എത്രസമയം പങ്കെടുത്തു, അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും. ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക. എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും.

സമ്പൂർണ ഇ-നിയമസഭയ്ക്കുവേണ്ടി യു.എൽ.സി.സി.യുടെ സഹായത്തോടെ ആറുവർഷംമുമ്പ് തുടങ്ങിയ നടപടി പൂർത്തിയായിരുന്നില്ല. പിന്നീട് ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ പ്രോജക്ട് ഡയറക്ടറാക്കി എണ്ണായിരത്തോളം ഫീച്ചർ ഉൾപ്പെടുത്തി ഇ-നിയമസഭ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചു.

മന്ത്രിമാരടക്കം അംഗങ്ങൾക്കുള്ള രേഖകളും റിപ്പോർട്ടുകളും കവറിലാക്കി അവരവരുടെ താമസസ്ഥലത്ത് എത്തിക്കുന്നത് ഒന്നോരണ്ടോ സമ്മേളനത്തിനുശേഷം ഒഴിവാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽദിവസം സമ്മേളനംനടക്കുന്ന കേരളനിയമസഭയിൽ അച്ചടി ഒഴിവാകുന്നതോടെ ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും. മൊഡ്യൂളുകൾ രണ്ടുതവണ സഭയിൽ പരീക്ഷിച്ചു.

ചോദ്യസമയം നേരത്തേ അറിയാം

ചോദ്യോത്തരവേളയിൽ ആരുടെ ചോദ്യം എപ്പോൾ ചോദിക്കുമെന്ന് ഓൺലൈനായി നേരത്തേ അറിയാം. ഒരുചോദ്യം അപ്‌ലോഡ് ചെയ്യുമ്പോൾ ആ വിഷയത്തിൽ മുൻസഭകളിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും കാണാനാകും. വോട്ടെടുപ്പ് പൂർണമായും ഡിജിറ്റലാകും.

എം.എൽ.എ.മാരുടെ ചോദ്യങ്ങൾ ആരൊക്കെ കൈകാര്യംചെയ്തു തുടങ്ങിയ വിവരം അംഗങ്ങൾക്ക് കിട്ടും. നടപടിവിവരം അംഗങ്ങൾക്കും പാർലമെന്ററി പാർട്ടി നേതാക്കൾക്കും നേരിട്ട് ലഭിക്കും. സഭാനടപടികളുടെ ഷെഡ്യൂൾ, സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ, ചർച്ചയിൽ സംസാരിക്കുന്നവർ ആരൊക്കെ തുടങ്ങിയവ മാധ്യമപ്രവർത്തകർക്കും അച്ചടിച്ചും വാട്‌സാപ്പിലും ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ നയപ്രഖ്യാപനം, ബജറ്റ് പ്രസംഗം, റിപ്പോർട്ട് തുടങ്ങിയവ പരിമിതമായേ അച്ചടിക്കുന്നുള്ളൂ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...