അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇറാൻ യുദ്ധം: യുഎസിന്റെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ,​ പന്ത് ട്രംപിന്റെ കോർട്ടിൽ

ടെ‌ഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് മുന്നോട്ടു വച്ച ധാരണാപത്രത്തിലെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ. ഒറ്റപ്പേജുള്ള ധാരണാപത്രത്തിലെ 14 ഇന നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം പാകിസ്ഥാൻ വഴിയാണ് ഇറാൻ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയാണ് ഇറാന്റെ മറുപടിയെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധാരണാ പത്രത്തിൽ ഇറാൻ ഒപ്പിടാൻ തയ്യാറായാൽ യുദ്ധം ഉടൻ അവസാനിക്കും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാകും കരാറിൽ മുൻഗണന നൽകുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നത് എങ്ങനെ,​ കരാർ എങ്ങനെ നടപ്പാക്കും,​ യുദ്ധം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നി‌ർദ്ദേശങ്ങളിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളിൽ തീരുമാനമായാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിലും വ്യക്തത വരും. കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നതിൽ ഇറാൻ ഉറച്ചു നിൽക്കുന്നതായാണ് സൂചന. അതേസമയം ഇറാൻ നൽകിയ മറുപടിയിലെ കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...