അമേരിക്കൻ വാർത്തചരമം

ലൂ​​സി​​യാ​​ന ഷ്രീ​​വ്‌​​പോ​​ർ​​ട്ടി​​ൽ എ​ട്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു

വാ​​ഷിം​​ഗ്‌​​ട​​ൺ ഡി​​സി: ലൂ​​സി​​യാ​​ന സം​​സ്ഥാ​​ന​​ത്തെ ഷ്രീ​​വ്‌​​പോ​​ർ​​ട്ടി​​ൽ വെ​​ടി​​വ​​യ്പി​​ൽ എ​​ട്ട് കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​ത്തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു വ​​യ​​സ് മു​​ത​​ൽ 14 വ​​യ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളാ​​ണ് ക്രൂ​​ര​​ത​​യ്ക്കി​​ര​​യാ​​യ​​ത്.

കു​​ടും​​ബ​​ക​​ല​​ഹ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​തെ​​ന്നാ​​ണ് ഷ്രീ​​വ്‌​​പോ​​ർ​​ട്ട് പോ​​ലീ​​സ് ചീ​​ഫ് വെ​​യ്ൻ സ്മി​​ത്ത് ന​​ൽ​​കു​​ന്ന പ്രാ​​ഥ​​മി​​ക വി​​വ​​രം. രാ​​വി​​ലെ ആ​​റോ​​ടെ​​യാ​​ണു മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​ള്ള മൂ​​ന്ന് സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി വെ​​ടി​​വ​​യ്പ് ന​​ട​​ന്ന​​ത്.

ആ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം പ്ര​​തി ഒ​​രു കാ​​ർ മോ​​ഷ്‌​​ടി​​ച്ച് ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചു. ഇ​​യാ​​ളെ പോ​​ലീ​​സ് പി​​ന്തു​​ട​​ർ​​ന്നു. ഒ​​ടു​​വി​​ൽ ബോ​​ഷി​​യ​​ർ സി​​റ്റി​​യി​​ൽ വ​​ച്ച് വെ​​ടി​​യേ​​റ്റാ​​ണു പ്ര​​തി കൊ​​ല്ല​​പ്പെ​​ട്ട​​ത്. കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​ക​​ളി​​ൽ പ​​ല​​രും പ്ര​​തി​​യു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധ​​മു​​ള്ള​​വ​​രാ​​ണെ​​ന്നാ​​ണ് സൂ​​ച​​ന. ലൂ​​സി​​യാ​​ന സ്റ്റേ​​റ്റ് പോ​​ലീ​​സ് സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ദാ​​രു​​ണ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് റി​​പ്പോ​​ർ​​ട്ട് തേ​​ടി. കു​​ട്ടി​​ക​​ൾ കൂ​​ട്ട​​ക്കൊ​​ല ചെ​​യ്യ​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ അ​​ദ്ദേ​​ഹം അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...