കേരള വാർത്ത

ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്; പൊലീസ് കേസെടുത്തു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ബി​ജെ​പി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​നി​ടെ വ​ട​ക്ക​ന്ത​റ​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ​ത്.

ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധ​മെ​ന്ന് വ്യ​ക്ത​മാ​ക്കി പി​ന്നാ​ലെ പി​ഷാ​ര​ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും പി​ഷാ​ര​ടി വി​മ​ർ​ശി​ച്ചി​രു​ന്നു. വ​ട​ക്കു​ന്ത​റ അ​മ്പ​ല​ത്തി​ന് പു​റ​കു​വ​ശ​ത്തു​ള്ള ചെ​റി​യൊ​രു ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ക്ക​വെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് അ​ദ്ദേ​ഹം വി​വ​രി​ച്ചു.

ന​ട​ന്നു​പോ​ക​വെ ഇ​ളം നീ​ല ചു​രി​ദാ​റി​ട്ട സ്ത്രീ ​പെ​ട്ടെ​ന്ന് രോ​ഷ​ത്തോ​ടെ ക​ട​ന്നു​വ​ന്നാ​യി​രു​ന്നു പ്ര​തി​ക​രി​ച്ച​ത്. ഇ​തു​വ​ഴി നി​ങ്ങ​ളെ ആ​രെ​യും ക​ട​ത്തി​വി​ടി​ല്ലെ​ന്ന് അ​വ​ർ ഒ​ച്ച​യു​യ​ർ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി. സ്ത്രീ ​ആ​യ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ ശ്ര​ദ്ധ​യോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​മാ​ണ് ഇ​തെ​ന്നും ഇ​വി​ടെ വേ​റെ​യാ​രും വോ​ട്ട് ചോ​ദി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​വ​ർ വി​ളി​ച്ചു പ​റ​ഞ്ഞു. ഇ​ത് തി​ക​ച്ചും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും പി​ഷാ​ര​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി.ജെ.പി പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൗൺസിലർ സിന്ധു രാജൻ അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പെണ്ണുപിടിയന്മാരായ കോൺഗ്രസ് പ്രവർത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്‌.ഐ.ആറിൽ ചേർത്തിട്ടുള്ളത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....