കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

75 വർഷം അടയ്ക്ക മാർക്കറ്റ് ; പഴഞ്ഞി മാർക്കറ്റിന്റെ പ്രവർത്തനം നിർത്തുന്നു

പഴഞ്ഞി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടയ്ക്കാ മാർക്കറ്റുകളിലൊന്നായ പഴഞ്ഞി അടയ്ക്ക മാർക്കറ്റിന്റെ പ്രവർത്തനം നിർത്തുന്നു. അടയ്ക്ക മാർക്കറ്റ് ഉടമ ചേറു പ്രായാധിക്യം മൂലം ലൈസൻസ് പുതുക്കാതിരുന്നതാണ് അടയ്ക്ക മാർക്കറ്റ് അടച്ചുപൂട്ടാൻ കാരണം. വ്യാപാരികളുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പുതിയ മാർക്കറ്റ് തുടങ്ങാനുള്ള പരിശ്രമത്തിലാണ്. 75 വർഷം മുൻപാണ് നിലവിലെ സ്ഥലത്ത് അടയ്ക്ക മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്.

ആദ്യകാലത്ത് പഴുക്ക അടയ്ക്കയുടെ കച്ചവടമാണ് ഉണ്ടായിരുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അടയ്ക്ക കർഷകർ അതിരാവിലെ മാർക്കറ്റിലെത്തിയിരുന്നു. റോഡ് ഗതാഗതം സജീവമല്ലാതിരുന്ന ആദ്യകാലങ്ങളിൽ വഞ്ചിയിലാണ് അടയ്ക്ക കൊണ്ടുവന്നിരുന്നത്. അതിരാവിലെ തുടങ്ങുന്ന മാർക്കറ്റ് വൈകിട്ടു വരെ ഉണ്ടായിരുന്നു. കർഷകരുടെയും വ്യാപാരികളുടെയും തിരക്ക് കാരണം രണ്ടിടത്താണ് അന്ന് അടയ്ക്കക്കച്ചവടം നടന്നിരുന്നത്. പഴുക്ക അടയ്ക്കയുടെ വിൽപന കുറഞ്ഞതോടെ ഇപ്പോഴത്തെ സ്ഥലത്ത് മാത്രമായി അടയ്ക്ക മാർക്കറ്റ് മാറുകയായിരുന്നു.

പഴഞ്ഞിയുടെ അടയാളമായിരുന്ന അടയ്ക്ക മാർക്കറ്റിന്റെ പ്രവർത്തനം നിലനിർത്താൻ കാട്ടകാമ്പാൽ പഞ്ചായത്ത് ശ്രമം നടത്തിയിരുന്നു. എന്നാൽ ഉടമ ചേറു വിസമ്മതിച്ചതോടെ നടപ്പായില്ല. ഇതോടെ വ്യാപാരികളുടെ നേതൃത്വത്തിൽ പുതിയ മാർക്കറ്റ് തുടങ്ങാൻ പദ്ധതിയിടുകയായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...