ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

റബറിന് താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ പ്രഖ്യാപനം നടത്തും: രാഹുൽ

കോട്ടയം: റബർ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ ആരോപിച്ചു.

അദാനി എന്നത് വെറുമൊരു സാധാരണ കമ്പനിയല്ലെന്നും അത് ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമാണെന്നും രാഹുൽ പറഞ്ഞു. അദാനിയെക്കുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും ട്രംപിനും അമേരിക്കയ്ക്കും അറിയാം. ഈ വിവരങ്ങൾ ഉപയോഗിച്ച് കേന്ദ്രസർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് യു.എസ്. ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...