ആനുകാലികംപ്രധാന വാർത്ത

ബിഹാറിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി,​ അഞ്ചു സീറ്റുകളിലും വിജയിച്ച് എൻഡിഎ

പാട്ന : ബിഹാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് അട്ടിമറി ജയം. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ചു.

നിലവിലെ അംഗബലം അനുസരിച്ച് എൻ.ഡി.എ നാലുപേരുടെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിലെ 41 എം.എൽ.എമാരിൽ നാലുപേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് എൻ.ഡി,​എയുടെ അഞ്ചാമത്തെ സ്ഥാനാർത്ഥിക്കും വിജയം നേടാൻ കഴിഞ്ഞതിന് കാരണം.

ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ,​ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ,​ കേന്ദ്രമന്ത്രി രാംനാഥ് താക്കൂർ,​ ബി,​ജെ.പി നേതാവ് ശിവേഷ് കുമാർ,​ രാഷ്ട്രീയ ലോക്‌മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് എൻ.ഡി.എയിൽ നിന്ന് വിജയിച്ചത്. എൻ.ഡി.എ തങ്ങളുടെ 202 അംഗങ്ങളും വോട്ടുചെയ്യുമെന്ന് ഉറപ്പാക്കിയിരുന്നു. കോൺഗ്രസിൽ നിന്നുള്ള മൂന്നുപേരും ആർ.ജെ.ഡിയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ പ്രതിപക്ഷ ക്യാമ്പിൽ നിന്നുള്ള നാലുപേരാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഇതോടെ വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 37 ആയി. നാലുപേർ വോട്ടെടുപ്പിൽ വിട്ടുനിന്നത് രണ്ടാം മുൻഗണനാ വോട്ടെണ്ണലിൽ എൻ.ഡി.എയുടെ കാര്യം എളുപ്പമാക്കുകയായിരുന്നു.

അതേസമയം വോട്ടെടുപ്പിൽ ക്രമക്കേടെന്ന് നടന്നെന്ന് ആരോപിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സംഭവത്തിൽ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...