ആനുകാലികംപ്രധാന വാർത്ത

ഡൽഹി മദ്യനയ അഴിമതി കേസിൽ കേജ്‌രിവാളിനെയും സിസോദിയെയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് റോസ് അവന്യൂ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു. വിധിക്കെതിരെ അപ്പീൽ പോകാനുള്ള ശ്രമത്തിലാണ് സിബിഐ.

താനും സിസോദിയെയും സത്യസന്ധനാണ്. സത്യം ജയിച്ചു. മോദിയും അമിത്ഷായും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അഴിമതി കേസ്. കേജ്‌‌രിവാൾ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു.

12ന് സിബിഐയുടെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയാൻ കേസ് മാറ്റിവച്ചിരുന്നു. കേജ്‌‌രിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് 21 പേരെയും കോടതി വെറുതെവിട്ടിട്ടുണ്ട്. റദ്ദാക്കപ്പെട്ട ഡൽഹി മദ്യനയത്തിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താൻ സൗത്ത് ലോബിയിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം.

കേജ്‌‌രിവാൾ, സിസോദിയ, കെ കവിത തുടങ്ങി 23 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ ഗൂഢാലോചനയിൽ എല്ലാവർക്കും പങ്കുണ്ടെന്നും വിചാരണ നേരിടാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഡിപി സിംഗ് കോടതിയിൽ വാദിച്ചത്.


കേജ്‌‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ സിബിഐയുടെ ആരോപണങ്ങളെ ശക്തമായി എതിർത്തു. ആദ്യത്തെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങളിലും കേജ്‌‌രിവാളിന്റെ പേരുണ്ടായിരുന്നില്ല. നാലാമത്തെ കുറ്റപത്രത്തിൽ മാത്രമാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ മാത്രമാണ് അദ്ദേഹം നിർവഹിച്ചത്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാൻ കേജ്‌‌രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. കോടതി വിധി എഎപി ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

മദ്യനയക്കേസ് ഉയർത്തിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റിലായിരുന്നു അരവിന്ദ് കേജ്‌‌രിവാളിന് ഡൽഹി മുഖ്യമന്ത്രി പദം നഷ്ടമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ബിജെപി പ്രയോഗിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധവും ഈ അഴിമതി ആരോപണമായിരുന്നു. കേജ്‌‌രിവാൾ നേരിട്ട് പണം കൈപ്പറ്റിയെന്നും സിസോദിയ ഇടനിലക്കാരനായി നിന്നുവെന്നും ബിജെപി പ്രചരിപ്പിച്ചു. ഡൽഹിയിൽ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഈ ആരോപണങ്ങൾ കരുത്തുപകർന്നു. കേസിൽപ്പെട്ട സിസോദിയ ഒന്നരവർഷത്തോളവും കേജ്‌‌രിവാൾ ആറ് മാസത്തോളവുമാണ് ജയിലിൽ കഴിയേണ്ടിവന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

പേമെന്റ് സംവിധാനത്തെ പുകഴ്ത്തി ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകകപ്പ് വേദിയിൽ താരമായി ‘റിപ്പർ ഹോട്ട് ഡോഗ്’: അമേരിക്കയെ കീഴടക്കിയ യൂറോപ്യൻ വിഭവം

ന്യൂജഴ്‌സി: ഈ ലോകകപ്പിന്റെ തീപാറും കളിയായ ബ്രസീൽ–മൊറോക്കോ മാച്ച് നടന്നത് പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. ന്യൂജഴ്‌സിയിലെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിലെ മതനേതാക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ; തകർത്ത് സ്പെഷ്യൽ സെൽ, ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് പിന്തുണയുള്ള രാജ്യാന്തര ഭീകര ക്രിമിനൽ ശൃംഖലയെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി...