ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ, ജാമ്യാപേക്ഷ തള്ളി

പത്തനതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പതിനാലുദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെയാണ് രാഹുലിനെ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയത്. മാവേലിക്കര സബ് ജയിലിലേക്കാകും രാഹുലിനെ മാറ്റുക.

ഐപിസി 376, 506 വകുപ്പുകളാണ് രാഹുലിന് മേൽ ചുമത്തിയിട്ടുള്ളത്. പ്രതി നിയമസഭാ സാമാജികനും ഉന്നതരാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധമുള്ളയാളുമാണെന്ന് റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പ്രതി, അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അത് ഈ കേസിലും ആവർത്തിക്കാനിടയുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടെ ഹോട്ടലിൽനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരേ പരാതി നൽകിയിരുന്നത്.

രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതി വീഡിയോ കോൺഫറൻസിങ് വഴി എഐജി ജി. പൂങ്കുഴലി മുൻപാകെയാണ് മൊഴി നൽകിയത്. ഇതിൽ പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വെച്ച് 2024 ഏപ്രിൽ 24-നാണ് ബലാത്സംഗം നടന്നതെന്നാണ് പറയുന്നത്. ബലാത്സംഗവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...